• HOME
  • »
  • NEWS
  • »
  • film
  • »
  • Katrina Kaif-Vicky Kaushal Wedding: കത്രീന കെയ്ഫ്- വിക്കി കൗശൽ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി; മെഹെന്ദി ചടങ്ങ് നാളെ

Katrina Kaif-Vicky Kaushal Wedding: കത്രീന കെയ്ഫ്- വിക്കി കൗശൽ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി; മെഹെന്ദി ചടങ്ങ് നാളെ

രാജസ്ഥാനിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് വിവാഹാഘോഷങ്ങൾ നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികൾ എത്തിത്തുടങ്ങി.

വിക്കി കൗശൽ- കത്രീന കൈഫ്

വിക്കി കൗശൽ- കത്രീന കൈഫ്

  • Last Updated :
  • Share this:
    ജയ്പൂർ: കത്രീന കെയ്ഫ്- വിക്കി കൗശൽ (Katrina Kai- Vicky Kaushal) വിവാഹാഘോഷങ്ങൾക്ക് രാജസ്ഥാനിൽ തുടക്കമായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന താരവിവാഹത്തിനുള്ള അതിഥികൾ എത്തിത്തുടങ്ങി. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് താരവിവാഹം നടക്കുക. മെഹെന്ദി ചടങ്ങുകള്‍ നാളെ നടക്കും. ആഘോഷപൂർവം കത്രീനയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിക്കി കൗശലിന്‍റെ കുടുംബം.

    തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കലിന എയർപോർട്ടിൽ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനിലെ വിവാഹവേദിയിലേക്ക് തിരിച്ചത്. തീർത്തും സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും വളരെ രഹസ്യമായാണ് ഇരുവരും മുന്നോട്ട് കൊണ്ടുപോയത്.

    ഡിസംബർ 9നാണ് താലികെട്ട് ചടങ്ങ്. കബീർഖാൻ, ശങ്കർ മഹാദേവൻ, ഗുർദാസ് മാൻ, രാധിക മദൻ, നേഹ ധൂപിയ എന്നിവർ വിവാഹത്തിൽ പങ്കെടുക്കാനായി ജയ്പൂർ വിമാനത്താവളത്തിലെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏഴു വെളുത്ത കുതിരകൾ വഹിക്കുന്ന രഥത്തിലായിരിക്കും വരൻ വിക്കി കൗശൽ വിവാഹ മണ്ഡപത്തിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതിഥികൾക്കെല്ലാം കോവിഡ് പരിശോധന നടത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്.




    വിവാഹത്തിന് സ്പെഷ്യൽ വിഭവങ്ങൾ

    കത്രീന കൈഫ്- വിക്കി കൗശൽ ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വാർത്തകൾ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവും പുതിയതായി വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ- പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാകും അതിഥികൾക്കായി വിളമ്പുക എന്നാണ് റിപ്പോർട്ടുകൾ. ചാറ്റ് സ്റ്റാളുകൾ, കബാബുകൾ, പരമ്പരാഗത രാജസ്ഥാനി പാചകരീതികൾ എന്നിവ വിവാഹത്തിലെ ഭക്ഷണ മെനുവിൽ ഉൾപ്പെടുന്നു.

    പ്രശസ്ത ഇറ്റാലിയൻ ഷെഫ് ഡിസൈൻ ചെയ്ത അഞ്ച് തട്ടിലുള്ള വിവാഹ കേക്കും മെനുവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കത്രീനയും വിക്കിയും ചേർന്നാണ് മെനു തെരഞ്ഞെടുത്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാൽ വെസ്റ്റേൺ രുചിയിലുള്ള ഭക്ഷണങ്ങളും ഉണ്ടാകും. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആകും ഇത്.
    Published by:Rajesh V
    First published: