• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊച്ചുണ്ണി: മെനഞ്ഞു കെട്ടിയ ചരിത്രം

news18india
Updated: October 11, 2018, 10:59 PM IST
കൊച്ചുണ്ണി: മെനഞ്ഞു കെട്ടിയ ചരിത്രം
news18india
Updated: October 11, 2018, 10:59 PM IST
#മീര മനു

ചരിത്രം ചിത്രമാവുമ്പോൾ എക്കാലത്തും പ്രതീക്ഷകൾ ഏറെയായിരുന്നു. കൊച്ചുണ്ണിയുടെ കാര്യത്തിലും അതാവർത്തിച്ചു. അപദാന കഥകൾ എല്ലാം തന്നെ വീരന്മാരുടേതായിരുന്നു . വീണ്ടും അങ്ങനെയൊരാൾ. അതും ഒരു ജനത ഹൃദയത്തിലേറ്റിയ കള്ളൻ 200 കൊല്ലത്തെ ചരിത്ര താളുകളിൽ പിന്നിലേക്ക് മറിച്ചു വെള്ളിത്തിരയിലേക്കു ഇറങ്ങി വരുന്നു. ജന പ്രിയ നായകന്മാർ രണ്ടു പേർ തോളോടുതോൾ നിൽക്കുന്ന കഥാപാത്രങ്ങളായി. റോഷൻ ആൻഡ്രൂസ്, ബോബി-സഞ്ജയ്മാർക്കൊപ്പം കഥ പറയുമ്പോൾ മറ്റൊരു കാലഘട്ടത്തിന്റെ നായകൻ മറ്റേതോ കഥയിൽ ജീവിച്ചു പരിണമിക്കുന്നു.


Loading...

1. ത്രില്ലർ എന്ന നിലയിൽ കാഴ്ചക്കാരനിൽ ആകാംഷയും ആവേശവും വർധിപ്പിച്ച രണ്ടാം പകുതിയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.  പക്കി കൊച്ചുണ്ണിയുടെ ജീവിത ഗതി നിർണ്ണയിക്കുന്നതിൽ നിന്നും തുടങ്ങുന്നു. ഒരു നാടോടിക്കഥക്കപ്പുറം പോയിട്ടില്ലായിരുന്നു ആദ്യ ഭാഗം. അതിനെ അത്യന്തം സ്തോഭജനകമാക്കൻ രണ്ടാം ഘട്ടത്തിൽ സാധിച്ചു.

കായംകുളം കൊച്ചുണ്ണി: കഥ ഇതുവരെ

2. മോഹൻലാൽ നായക കഥാപാത്രമല്ലെങ്കിലും, വളരെ കുറച്ചു നേരത്തെ സ്ക്രീൻ സാന്നിധ്യം കൊണ്ട് തന്നെ ചിത്രം മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിയുന്നു. അംഗവിക്ഷേപങ്ങളും ചെറു ചലനങ്ങളും വരെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു. ആദ്യ ഭാഗത്തെ അപേക്ഷിച്ചു, രണ്ടാം പകുതിയിൽ തീർത്തും കൊച്ചുണ്ണിയായി മാറുന്ന നിവിനും പ്രശംസ അർഹിക്കുന്നു. വിരസത മുറ്റി നിൽക്കുന്നതാണ് ആദ്യപകുതി. ബഹുമുഖ പ്രതിഭയായിരുന്നു കൊച്ചുണ്ണി. അതു പറയാൻ സമയം ഉണ്ടെന്നിരിക്കെ, ജാനകിയുടെ കാമുകനായി അയാൾ ആദ്യ പകുതി കഴിച്ചു. ഇഴഞ്ഞു നീങ്ങി എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞ സ്ക്രിപ്റ്റ് കരയ്‌ക്കെത്തിക്കാൻ ഇത്തിക്കര പക്കിയുടെ (മോഹൻലാൽ) വരവ് വേണ്ടി വന്നു.

'കൊച്ചുണ്ണി' ചരിത്രം രചിക്കുമോ? നിവിൻ മനസ്സ് തുറക്കുന്നു

3. മെയ്യഭ്യാസം ഒന്നു മാത്രമല്ല കൊച്ചുണ്ണിക്കു കൈമുതൽ എന്നിരിക്കെ, സ്ക്രിപ്റ്റ് മറ്റു കഴിവുകളെ അപ്പാടെ വിഴുങ്ങുന്നു. കൺകെട്ട്, ജാല വിദ്യകൾ വശത്താക്കുകയും അതു ആവശ്യം വരുന്നിടത്തൊക്കെയും പ്രയോഗിക്കാനുള്ള മിടുക്കും ഉണ്ടായിരുന്ന കൊച്ചുണ്ണിയെ ഇവിടെ കാണുന്നില്ല. കൊച്ചുണ്ണിയെക്കാൾ പക്കിക്കു പ്രാധാന്യം നൽകാനുള്ള ശ്രമം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, പക്കിയുടെ കീഴിൽ ഇയാൾ നടത്തുന്ന കള്ളനിലേക്കുള്ള പരിണാമ പരിശീലനങ്ങൾ.
വിദ്യാഭ്യാസമെന്ന നിലയിൽ സ്വായത്തമാക്കിയതല്ല കൊച്ചുണ്ണിയുടെ കഴിവുകളെന്നു ചരിത്രം പറയും. സ്വപ്രയത്നത്താൽ സാധിച്ചതാണ് അവ. പയറ്റ് വിദ്യകൾ പോലും അങ്ങനെ ലഭിച്ചതാണ്. ഒടുവിൽ ഒളിഞ്ഞിരുന്നുള്ള അഭ്യാസ പഠനം പുറത്താവുന്നതോടെ, കൊച്ചുണ്ണിയിൽ സംപ്രീതനായ തങ്ങൾ തന്റെ പക്കലുള്ള കൺകെട്ട് ജാല വിദ്യകളും പകർന്നു നൽകുകയായിരുന്നു. ഇതിൽ നിന്നും ഉടലെടുത്തതാണ് കായംകുളം കൊച്ചുണ്ണിയുടെ കഴിവുകൾ.

ഇത്തിക്കര പക്കിയുടെ ശബ്ദവുമായി കായംകുളം കൊച്ചുണ്ണി ടീസർ

4. ചിലയിടങ്ങൾ യുക്തി സഹജം അല്ലായെന്നു പറയാതെ പറ്റില്ല. കൊച്ചുണ്ണിയും, കാമുകി ജാനകിയും തമ്മിലെ ഇടപെടൽ തീർത്തും ആധുനിക കാലത്തെ കമിതാക്കളെ ഓർമിപ്പിക്കുന്നു. അക്കാലത്തെ ചുറ്റു പാടുകളിലും ഉണ്ട് വൈരുധ്യം. നാട്ടിൻപുറത്തെ പലചരക്കു കടകൾ അന്നാട്ടിൽ കിട്ടുന്ന വിഭവങ്ങളുടെ ഒരു ചെറിയ ശേഖരണം മാത്രമാണ്. മറ്റുള്ള വസ്തുക്കൾക്ക് ആശ്രയിച്ചിരുന്നത് ചന്തകളെയാണ്. ഇത് തമ്മിൽ വേർതിരിക്കാനാവുന്നില്ല പലയിടങ്ങളിലും. ചിത്രത്തിൽ കാണുന്ന പോലെ വിഭവ സമൃദ്ധം അല്ലായിരുന്നു അന്നത്തെ ശാലകൾ.5. ചരിത്രം ചരിത്രമായി പറയേണ്ടതാണ് ചിത്രം എന്നതാണു വിശ്വാസമെങ്കിൽ, ഇവിടെ അതു ലംഘിക്കപ്പെടുന്നു. കൊച്ചുണ്ണിയുടെ ആയുധം കഠാര മാത്രമായിരുന്നു എന്നിരിക്കെ, ചിത്രത്തിൽ പല ആയുധങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന നിലയിലാണ് ഈ ചരിത്ര പുരുഷൻ. വേഷ വിധാനത്തിലുമുണ്ട് വൈരുധ്യം. ഷർട്ട് പോലത്തെ തുന്നിയ മേൽ വസ്ത്രങ്ങൾ പരിചിതമല്ലായിരുന്നു അക്കാലത്തു, കൂടി പോയാൽ ഒരു മേൽ മുണ്ടു ധരിക്കുമായിരുന്നു പുരുഷന്മാർ. പോലീസുകാരുടെ, അഭ്യാസികളുടെ, സ്ത്രീകളുടെ ഒക്കെ വസ്ത്ര ധാരണത്തിൽ ഈ വിരുദ്ധത നിഴലിക്കുന്നു. അക്കാലത്തു പ്രചാരത്തിലിരുന്ന ഉച്ചാരണ രീതിയിലും ഉണ്ട് അവ്യക്തത. ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് പോലത്തെ ജാനകിയുടെ ചതി, സ്വാതി തിരുനാൾ-കൊച്ചുണ്ണി സമാഗമം, കൊച്ചുണ്ണിയുടെ അന്ത്യം എന്നീ കാര്യങ്ങൾ പുനഃപരിശോധനക്കു വിധേയമാക്കേണ്ടതുണ്ട്. മഹാരാജാവ് സ്വാതി തിരുന്നാൾ കൊച്ചുണ്ണിക്കു ഒരു കുതിരയെ നൽകിയെന്ന് പറയുന്നതും ഭാവനാ സൃഷ്ടിയല്ലായെന്നു എഴുതാനാവില്ല. ചിത്രം പഠനോപാധിയായി ഭാവിയിൽ പരിണമിക്കുമെങ്കിൽ അതിന്റെ വരും-വരായ്മകൾ ഊഹിക്കാവുന്നതേയുള്ളൂ.

6. സഹ താരങ്ങൾ തങ്ങൾക്കു കിട്ടിയ വേഷം കഴിവതും ഭംഗിയായി ചെയ്യാൻ ശ്രദ്ധിച്ചു. കൊച്ചു പിള്ളയായെത്തിയ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്‌നിന്റെ ഠാണാ നായക് കേശവ കുറുപ്പ്, അധികാരിയായി വന്ന സുധീർ കരമന, തങ്ങളുടെ വേഷമിട്ട ബാബു ആന്റണി എന്നിവർ ഉദാഹരണം. ഇവരിൽ പലർക്കും ലഭിച്ച സമയം തീരെ കുറവെങ്കിലും, അതു വേണ്ട വണ്ണം ഉപയോഗപ്പെടുത്തിയെന്നത് ശ്രദ്ധേയം.
First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍