നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചന്ദ്രുവിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്തത് ഐഫോണിലെ ചിത്രീകരണം; 'കയറ്റം' സിനിമയുടെ അവാർഡ് ജേതാക്കൾ

  ചന്ദ്രുവിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്തത് ഐഫോണിലെ ചിത്രീകരണം; 'കയറ്റം' സിനിമയുടെ അവാർഡ് ജേതാക്കൾ

  ഐഫോൺ 10X ഉപയോഗിച്ച് ചിത്രീകരിച്ച മഞ്ജു വാര്യർ ചിത്രത്തിന് രണ്ട് പുരസ്‌കാരങ്ങൾ

  കയറ്റം

  കയറ്റം

  • Share this:
   മഞ്ജു വാര്യർ നായികയായ 'കയറ്റം' സിനിമയിൽ ഐഫോൺ 10X ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത മിടുക്കിന് ചന്ദ്രു സെൽവരാജിനും നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

   സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'കയറ്റം' അപകടകരമായ ഹിമാലയൻ പർവതപാതകളിൽ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി.

   കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം. ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
   ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

   നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ- ചന്ദ്രു സെൽവരാജ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട്- നിവേദ് മോഹൻദാസ്, കലാസംവിധാനം- ദിലീപ്ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, ബിനു ജി. നായർ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: മീര ജൂലിയറ്റ് ആവും; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു

   നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിലെത്തുന്ന ചിത്രത്തിന് വിജയദശമി നാളിൽ തുടക്കമായി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.

   "വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

   മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്," സത്യൻ അന്തിക്കാട് കുറിച്ചു.

   Summary: Kayattam movie bags two state film awards for its technical brilliance
   Published by:user_57
   First published:
   )}