നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Money heist season 5| 'കവർച്ചയ്ക്ക് ഞങ്ങൾ തയ്യാർ'; 'ബെല്ല ഛാവ്' പാടി കീർത്തി സുരേഷ്

    Money heist season 5| 'കവർച്ചയ്ക്ക് ഞങ്ങൾ തയ്യാർ'; 'ബെല്ല ഛാവ്' പാടി കീർത്തി സുരേഷ്

    നൈക്കിക്ക് വേണ്ടി സീരീസിലെ പ്രശസ്തമായ ബെല്ല ഛാവ് എന്ന ഗാനവും താരം പാടിയിട്ടുണ്ട്.

    screengrab

    screengrab

    • Share this:
      വെബ് സീരീസ് ചരിത്രത്തിൽ ഇന്നുവരെ ഒരു സീരീസിന്റെ അവസാന സീസണിനായി ഇതുപോലൊരു കാത്തിരിപ്പ് ഇതിന് മുമ്പുണ്ടായിക്കാണില്ല. സെപ്റ്റംബർ 3നായുള്ള കാത്തിരിപ്പിലായിരുന്നു സെലിബ്രിറ്റികളടക്കമുള്ള ആരാധകർ. പറഞ്ഞു വരുന്നത് നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മണിഹെയ്സ്റ്റ് ഫൈനൽ സീസണിനെ കുറിച്ചാണ്.

      സീരീസ് കാണാനായി കാത്തിരിക്കുന്ന ചിത്രങ്ങൾ നിരവധി താരങ്ങൾ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ നടി കീർത്തി സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. തന്റെ വളർത്തു പട്ടി നൈക്കിയ്ക്കൊപ്പമാണ് കീർത്തി സുരേഷ് സീരീസ് കാണാനിരുന്നത്.

      നൈക്കിക്ക് വേണ്ടി സീരീസിലെ പ്രശസ്തമായ ബെല്ല ഛാവ് എന്ന ഗാനവും താരം പാടിയിട്ടുണ്ട്. ഇതിന്റെ വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പാട്ടിന്റെ വരികൾ വ്യക്തമല്ലെങ്കിലും താരത്തിന്റെ ആലാപനം ഇതിനകം വൈറലാണ്.

      Also Read-Money Heist | 'ബെല്ല ഛാവ്': വൈറൽ മണി ഹെയ്സ്റ്റ് തീം സോംഗിന്റെ അർത്ഥമെന്ത്?

      കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30നാണ് ഇന്ത്യയിൽ സീരീസ് റിലീസായത്. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും. അവസാന സീസണിന്റെ രണ്ടാം ഭാഗം ഡിസംബറിൽ പുറത്തിറങ്ങും.



      മണി ഹെയ്സ്റ്റ് വീണ്ടും ട്രെന്റായതോടെ ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ബെല്ലാ ഛാവ് എന്ന ഗാനത്തെ കുറിച്ചായിരുന്നു.

      സീരീസിൽ ​​സ്പെയ്നിലെ റോയൽ മിന്റ് കൊള്ളയടിക്കുന്നതിന്റെ തലേ ദിവസം രാത്രി ബെർലിനും പ്രൊഫസറുമാണ് ഈ ഗാനം ആലപിച്ചത്. മണി ഹെയ്സ്റ്റിലെ ഒരു പ്രധാന കഥാപാത്രമായ ടോക്യോ ഒരു ഷോയിൽ ഈ ഗാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.








      View this post on Instagram






      A post shared by Netflix India (@netflix_in)





      ഓപ്ര ഡെയ്ലിലെ റിപ്പോർട്ടനുസരിച്ച് ബെല്ല ഛാവ് എന്നത് ഇറ്റലിയിലെ ഒരു നാടൻ പാട്ടാണ്. ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ആലപിക്കപ്പെട്ട ഈ ഗാനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ സൂചിപ്പിക്കുന്ന ഗാനമാണ്.
      Published by:Naseeba TC
      First published: