‘പട്ടരുടെ മട്ടൻ കറി’ എന്ന സിനിമക്കെതിരെ ഓൾ കേരള ബ്രാഹ്‌മിൺസ് അസോസിയേഷൻ. ചിത്രത്തിന്റെ പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ സെൻസർ ബോർഡിന് കത്തയച്ചു. അതേസമയം, ചിത്രത്തിന്റെ പേര് പിൻവലിച്ചെന്ന് സംവിധായകൻ അർജുൻ ബാബു അറിയിച്ചതായി ബ്രാഹ്‌മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്‌ണൻ പറയുന്നു. പട്ടർ എന്ന പേരു തന്നെ ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു.
ബ്രാഹ്‌മണർ സസ്യാഹാരികൾ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടൻ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്‌മണരെ അപമാനിക്കാനാണ്. അതിനാൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയെങ്കിൽ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം. പ്രശ്‌നങ്ങളിൽ അങ്ങനെ പ്രതികരിക്കാത്ത ഒരു വിഭാഗമാണ് തങ്ങൾ എന്ന് ബ്രാഹ്‌മണ സഭ ജനറൽ സെക്രട്ടറി എൻ വി ശിവരാമകൃഷ്‌ണൻ പറഞ്ഞു. ആർക്കും എന്തും പറയാമെന്ന സ്‌ഥിതി ആയിരിക്കുന്നു എന്ന് തോന്നിയതിനാലാണ് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ സഞ്ചരിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ
കാസ്കേഡ് ആഡ് ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. അർജുൻ ബാബു ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവും സുഖോഷ് തന്നെ ആണ്.
'ആണും പെണ്ണും' മോഷൻ പോസ്റ്റർ ഇറങ്ങി, റിലീസ് മാർച്ച് 26ന്
മലയാള സിനിമയിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രമായ 'ആണും പെണ്ണും' മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.
ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജയ് കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.
ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. പി ആർ ഒ - ആതിര ദിൽജിത്ത്. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി.കെ. പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Censor board, Malayalam film