കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നടന് ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ വിലക്ക് പിന്‍വലിച്ചത്.
മുന്‍പ് പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അവതാരക അറിയിച്ചതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Also Read-പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്കിയ പരാതിയില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുകയായിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ ശ്രീനാഥ് ഭാസിക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു.
Also Read-ശ്രീനാഥ് ഭാസിയുടെ വിലക്കിനെതിരേ മമ്മൂട്ടി; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല
ശ്രീനാഥ് ഭാസിയെ വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിക്കെതിരെ നടന് മമ്മൂട്ടി രംഗത്തുവന്നിരുന്നു.അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴിൽ നിഷേധിക്കാന്‍ ആർക്കും അവകാശമില്ലെന്നും സിനിമയിൽ നിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.