നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • News18 Exclusive| സംസ്ഥാന സർക്കാരിന്റെ സ്വന്തം OTT പ്ലാറ്റ്ഫോം; 'ചിത്രാഞ്ജലി' മാർച്ചിൽ നിലവിൽവരും

  News18 Exclusive| സംസ്ഥാന സർക്കാരിന്റെ സ്വന്തം OTT പ്ലാറ്റ്ഫോം; 'ചിത്രാഞ്ജലി' മാർച്ചിൽ നിലവിൽവരും

  ഒ ടി ടി പ്ലാറ്റ്ഫോമിന് ചിത്രാഞ്ജലി എന്നാണ് പേരിട്ടിരിക്കുന്നത്. ഒ ടി ടി പ്ലാറ്റ്ഫോമിനായുള്ള സാങ്കേതിക  നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി എൻ മായ ന്യൂസ് 18 നോട്

  ചിത്രാഞ്ജലി

  ചിത്രാഞ്ജലി

  • Share this:
  തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീയറ്ററുകൾ (Theatres) അടഞ്ഞു കിടന്നിരുന്ന സമയത്താണ് സ്വന്തമായി  ഒടിടി (OTT)  പ്ലാറ്റ്ഫോം എന്ന ആശയം ചലച്ചിത്ര വികസന കോർപ്പറേഷൻ (Kerala State Film Development Corporation) മുന്നോട്ടുവച്ചത്‌. ഈ ആശയത്തിന് സർക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ തുടർ നടപടികൾ വേഗത്തിലായി. കരാറിന്  ഏഴ് കമ്പനികളാണ് രംഗത്തുള്ളത്. ഇതിൽ ഒരു കമ്പനിയെ അടുത്തമാസം തെരഞ്ഞെടുക്കും. കമ്പനിയെ തെരഞ്ഞെടുത്ത ശേഷം മൂന്ന് മാസംകൊണ്ട് ഒ ടി ടി  പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കാനാണ്  ചലച്ചിത്ര വികസന കോർപ്പറേഷന്റെ തീരുമാനം.

  രണ്ടു വർഷത്തേക്ക് ഒ ടി ടി  പ്ലാറ്റ്ഫോം വാടകയ്ക്ക് എടുക്കും. അടുത്ത അഞ്ചു വർഷത്തേക്ക് ആറ് കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാടക ഇനത്തിൽ അടക്കമുള്ള ചെലവാണിത്. കലാമൂല്യം ഉണ്ടെങ്കിലും തീയറ്ററുകളിൽ ഇടം ലഭിക്കാതെ പോകുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമയിലുണ്ട്. അതിനാൽ
  തീയറ്ററുകളിൽ ഇടം കിട്ടാത്ത കലാമൂല്യമുള്ള ചിത്രങ്ങൾക്കാകും സർക്കാർ ഒ ടി ടി യിൽ കൂടുതൽ പരിഗണന ലഭിക്കുക. തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുമുണ്ടാകും.

  തീയറ്ററുകളിലെ പ്രദർശന കാലാവധിക്കുശേഷം ഈ ചിത്രങ്ങൾ സർക്കാർ ഒ ടി ടിയിലേക്ക് എത്തും. പ്രൊഡ്യൂസർമാർക്ക് സാമ്പത്തികപരമായി കൈത്താങ്ങേകുക എന്നതാണ്  ഒ ടി ടി  പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി എൻ മായ ന്യൂസ് 18 നോട് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, ആമസോൺ അടക്കമുള്ള ഒ ടി ടി പ്ലാറ്റഫോമുകളേക്കാൾ കുറഞ്ഞനിരക്കിൽ സിനിമകൾ പ്രേക്ഷകരിലെത്തിക്കുമെന്നും ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി വ്യക്തമാക്കി.

  Also Read- Kurup| കുറുപ്പിനെ തീയറ്റർ ഉടമകൾ വഞ്ചിച്ചെന്ന്; തീയറ്ററിലെ 50 ശതമാനം പ്രവേശനത്തിൽ തട്ടിപ്പെന്ന് സൂചന; നടപടിയുമായി FEUOK

  സർക്കാർ സ്വന്തമായി ഒ ടി ടി  പ്ലാറ്റ്ഫോം പുറത്തിറക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് തീയറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ഒ ടി ടി  പ്ലാറ്റ്ഫോം സിനിമാ തീയറ്ററുകളുടെ വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് തീയറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നത്‌. എന്നാൽ
  സർക്കാർ ഒ ടി ടി  പ്ലാറ്റ്ഫോമിന്റെ കാര്യത്തിൽ തീയറ്റർ ഉടമകൾക്ക് ആശങ്കവേണ്ടെന്ന്  ചലച്ചിത്ര വികസന കോർപ്പറേഷൻ വ്യക്തമാക്കി.

  സാമ്പത്തിക ലാഭം ഉദ്ദേശിച്ചല്ല സർക്കാർ ഒ  ടി ടി പ്ലാറ്റ്ഫോം പുറത്തിറക്കുന്നതെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ കൂടുതൽ ചിത്രങ്ങൾ ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് പോകുന്നത്‌ സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ സ്വന്തം ഒ ടി ടി പ്ലാറ്റ്ഫോമുമായി രംഗത്തെത്തുന്നത്.
  Published by:Rajesh V
  First published:
  )}