ഇന്റർഫേസ് /വാർത്ത /Film / മലയാള സിനിമകൾക്കായി സർക്കാർ ഒ ടി ടി പ്ലാറ്റ്ഫോം; പുതിയ ആശയത്തിലേക്ക് ചലച്ചിത്ര വികസന കോർപ്പറേഷനും

മലയാള സിനിമകൾക്കായി സർക്കാർ ഒ ടി ടി പ്ലാറ്റ്ഫോം; പുതിയ ആശയത്തിലേക്ക് ചലച്ചിത്ര വികസന കോർപ്പറേഷനും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അഞ്ചു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്.

  • Share this:

തിരുവനന്തപുരം: മലയാള സിനിമകൾക്കായി സർക്കാർ ഒ ടി ടി പ്ലാറ്റ്ഫോം തുറക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ സ്വന്തമായി ഒ ടി ടി  പ്ലാറ്റ്ഫോം തുറക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. കോവിഡിനെ തുടർന്ന് തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഒ ടി ടി പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്ക് ചലച്ചിത്ര വികസന കോർപ്പറേഷൻ എത്തിയത്.

അഞ്ചു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കും. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കും. ടെൻഡർ നടപടികളും റീടെൻഡർ നടപടികളും സെപ്തംതംബറിനുള്ളിൽ പൂർത്തിയാക്കാനാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ തീരമാനിച്ചിരിക്കുന്നത്.

ഈ വർ ഷം തന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തെ  മുൻനിർത്തിയാണ് നടപടികൾ. സിനിമകൾ നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങുന്ന രീതിയാണ് നിലവിൽ ഒ ടി ടി പ്ലാറ്റ്ഫോം പിന്തുടരുന്നത്. എന്നാൽ ഇതിന് പകരം പ്രദർശനത്തിന്റെ  വരുമാനം നിർമ്മാതാക്കളും സർക്കാരും തമ്മിൽ പങ്കുവയ്ക്കുന്ന രീതിയിലാകും പുതിയ സംരംഭം.

You may also like:കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

ഇത് സർക്കാരിനും നിർമ്മാതാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ഒ ടി ടി  പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കും. ഒപ്പം തീയറ്ററിൽ എത്തിക്കാൻ കഴിയാത്ത അവാർഡ് ചിത്രങ്ങളും, ചിത്രാഞ്ജലി പാക്കേജിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്കും കൂടുതൽ പരിഗണന നൽകും.

കോവിഡിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ നിരവധി സിനിമകളാണ് വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇതിനകം പുറത്തിറങ്ങിയത്. മലയാളത്തിൽ ഫഹദ് ഫാസിൽ ചിത്രം മാലിക്, പൃഥ്വിരാജിന്റെ കോൾഡ് കേസ് എന്നിവയാണ് ഏറ്റവും ഒടിവിലായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസാകുന്നത്.

ഏറെനാളുകൾക്കു ശേഷം പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്ന ചിത്രമാണ് 'കോൾഡ് കേസ്'. ജൂൺ 30 ആണ് റിലീസ് തിയതി. കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെയാണ് 'കോൾഡ് കേസും' തിയതി പുറത്തുവിട്ടത്.

First published:

Tags: #OTT release