തിരുവനന്തപുരം: ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററി IDSFFKയിൽ പ്രദർശിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി
ലഭിച്ചു. 'റീസൺ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനാണ് ഹൈക്കോടതി അനുമതി നൽകിയത്. ബുധനാഴ്ച കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിലും 'റീസണ്‍' ഉള്‍പ്പെടുത്തും.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹിന്ദുത്വവാദികളുടെ ആക്രമണത്തെക്കുറിച്ച് പറയുന്ന ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ സെന്‍സര്‍ ഇളവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സംവിധായകന് കോടതിയെ സമീപിച്ചത്.
അതേസമയം, പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമെന്ന് ആനന്ദ് പട്വർധന് പ്രതികരിച്ചു. വിലക്ക് അപ്രതീക്ഷിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.