• HOME
  • »
  • NEWS
  • »
  • film
  • »
  • ICC| സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി; ഉത്തരവ് WCC നൽകിയ ഹർജിയില്‍

ICC| സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി; ഉത്തരവ് WCC നൽകിയ ഹർജിയില്‍

പരാതി പരിഹാര സമിതി രൂപീകരിച്ചതായി ഇക്കഴിഞ്ഞ മാർച്ച് 10ന് അമ്മ അറിയിച്ചിരുന്നു. നടി ശ്വേതാ മേനോനാണ് സമിതിയുടെ അധ്യക്ഷ. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിവരാണ് അംഗങ്ങൾ.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി: മലയാളസിനിമാ (Malayalam Cinema Industry) മേഖലയിൽ ആഭ്യന്തരപരാതി പരിഹാര സെൽ (Internal Complaints Committee) വേണമെന്ന് കേരള ഹൈക്കോടതി (Kerala High Court). സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് (Women In Cinema Collective) ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് (Actress Attack Case) പിന്നാലെ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

    അതേസമയം, ഭരണഘടനയിൽ ഭേദഗതി വരുത്തി പരാതി പരിഹാര സമിതി രൂപീകരിച്ചതായി ഇക്കഴിഞ്ഞ മാർച്ച് 10ന് അമ്മ അറിയിച്ചിരുന്നു. നടി ശ്വേതാ മേനോനാണ് സമിതിയുടെ അധ്യക്ഷ. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിവരാണ് അംഗങ്ങൾ. മാർച്ച് 19ന് ചേരുന്ന അടുത്ത യോഗത്തിൽ‌ ഒരു അഭിഭാഷകയെ കൂടി സമിതിയുടെ ഭാഗമാക്കുമെന്നും അമ്മ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

    സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിൽ ആഭ്യന്തരപരാതി പരിഹാരസമിതി രൂപീകരിക്കാൻ തീരുമാനമെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിക്കുന്നത്. മലയാള സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതിപരിഹാരകമ്മിറ്റികൾ രൂപീകരിക്കുക, സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക എന്നിവ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളായിരുന്നു. ചരിത്രപരമായ ഈ നീക്കത്തിന് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംവിധായകനും നിർമാതാക്കൾക്കും നന്ദി പറഞ്ഞു.

    Also Read- Calicut University | ലൈംഗീക പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി

    പാർവതി തിരുവോത്ത് , അഞ്ജലി മേനോൻ, പത്മപ്രിയ എന്നിങ്ങനെ ഡബ്ല്യുസിസി അംഗങ്ങൾ പലരും സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കണമെന്നും, ആഭ്യന്തരപരാതി പരിഹാരസമിതി വേണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ഡബ്ല്യുസിസി സാംസ്കാരികവകുപ്പ് മന്ത്രിയെയും വനിതാകമ്മീഷൻ അധ്യക്ഷയെയും നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു.

    2019-ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിർന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളായി ഒരു കമ്മിറ്റി സംസ്ഥാനസർക്കാർ രൂപീകരിച്ചത്. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു സമിതി. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങൾ തേടിയ സമിതിക്ക് മുന്നിൽ ഞെട്ടിക്കുന്ന നിരവധി ലൈംഗികപീഡനപരാതികളും എത്തിയിരുന്നു. ഈ അടിസ്ഥാനത്തിലാണ് അടിയന്തരമായി പോഷ് നിയമം സിനിമാ സെറ്റുകളിൽ നടപ്പാക്കണമെന്നും ഐസിസികൾ രൂപീകരിക്കണമെന്നും സമിതി റിപ്പോർട്ട് നൽകുന്നത്.

    Also Read- Yathish Chandra | യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റായിപ്പോയി; പൊറുക്കണേ; കണ്ണൂരിൽ 'ഏത്തമിട്ട്' കേരള പൊലീസ്

    സമിതി റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ നടപടിയെടുക്കാൻ തയാറായില്ലെന്ന് വിമർശനം ഉയർന്നിരുന്നു. റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ പോലും സർക്കാർ തയാറാകാത്തതിനെതിരെ രൂക്ഷമായ വിമർശനമാണ് ഡബ്ല്യുസിസി ഉൾപ്പടെയുള്ള സംഘടനകളും സിനിമാപ്രവർത്തകരും ഉന്നയിച്ചത്.
    Published by:Rajesh V
    First published: