Highlights
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങ് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടങ്ങി. ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ പങ്കെടുക്കുന്നു.
ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയല്‍ പുരസ്കാരവും മറ്റും മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.
മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെസി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന് സഞ്ജു സുരേന്ദ്രന്, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും.
മികച്ച ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. നേരത്തെ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.