2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയും അന്ന ബെന്നും മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (ജിയോ ബേബി, ഡയറക്ടർ) തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും മികച്ച ജനപ്രിയ സിനിമയായി. സ്ത്രീ / ട്രാൻസ്ജെണ്ടർ വിഭാഗങ്ങളിലെ പ്രത്യേക പുരസ്‌കാരത്തിന് അയ്യപ്പനും കോശിയും സിനിമയിലെ നാഞ്ചിയമ്മയെ തിരഞ്ഞെടുത്തു. വിജയികളുടെ പൂർണ്ണമായ പട്ടിക ചുവടെ നൽകുന്നു:
മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിം തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡെ, ഡയറക്ടർ)
മികച്ച സംവിധായകൻ - സിദ്ധാർത്ഥ ശിവ (എന്നിവർ)
മികച്ച സ്വഭാവ നടൻ - സുധീഷ് ((എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി - ശ്രീരേഖ (വെയിൽ)
മികച്ച ബാലതാരം (ആൺകുട്ടി) - നിരഞ്ജൻ എസ്. (കാസിമിന്റെ കടൽ)
മികച്ച ബാലതാരം (പെൺകുട്ടി) - ആരവ്യ ശർമ്മ (പ്യാലി)
മികച്ച രചന - സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച നിശ്ചയം)
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ഗാനരചന - അൻവർ അലി മികച്ച ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ് (കയറ്റം)
മികച്ച സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച ഗായകൻ - ഷഹബാസ് അമൻ (ഹലാൽ ലവ് സ്റ്റോറി, വെള്ളം)
മികച്ച ഗായിക: നിത്യ മാമൻ (സൂഫിയും സുജാതയും)
മികച്ച എഡിറ്റർ - മഹേഷ് നാരായണൻ (സീ യൂ സൂൺ)
മികച്ച കലാസംവിധാനം - സന്തോഷ് രാമൻ (പ്യാലി, മാലിക്)
മികച്ച സിങ്ക് സൗണ്ട് - ആദർശ് ജോസെഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)
മികച്ച സൗണ്ട് മിക്സിങ് - അജിത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)
മികച്ച സൗണ്ട് ഡിസൈൻ - ടോണി ബാബു (സൂഫിയും സുജാതയും)
മികച്ച പ്രോസസ്സിംഗ് ലബോറട്ടറി - ലിജു പ്രഭാകർ (കയറ്റം)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21)
മികച്ച കോസ്റ്റ്യൂം ഡിസൈനർ - ധന്യ ബാലകൃഷ്ണൻ (മാലിക്)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ)- റിയ സൈറ (അയ്യപ്പനും കോശിയും)
നവാഗത സംവിധായകനുള്ള പ്രത്യേക പുരസ്‌കാരം - മുഹമ്മദ് മുസ്തഫ ടി.ടി. (കപ്പേള)
മികച്ച കുട്ടികളുടെ സിനിമ - ബോണമി (ടോണി സുകുമാർ, ഡയറക്ടർ)
പ്രത്യേക ജൂറി പുരസ്‌കാരം: അഭിനയം: സിജി പ്രദീപ് (ഭാരതപ്പുഴ)
പ്രത്യേക ജൂറി പരാമർശം (കോസ്റ്റ്യൂം ഡിസൈൻ)- നളിനി ജമീല
മികച്ച സിനിമാ രചന: ജോൺ സാമുവൽ (അടൂരിന്റെ അഞ്ചു നായക കഥാപാത്രങ്ങൾ)
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം: പി.കെ. സുരേന്ദ്രൻ (ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ)
മികച്ച നൃത്ത സംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും)
മികച്ച വിഷ്വൽ എഫക്ട് - സര്യാസ് മുഹമ്മദ് (ലവ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.