HOME » NEWS » Film »

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; അന്തിമ റൗണ്ടിൽ 21 സിനിമകൾ

മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ വിഭാഗങ്ങളിൽ കടുത്ത മത്സരം

news18
Updated: February 27, 2019, 7:16 AM IST
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; അന്തിമ റൗണ്ടിൽ 21 സിനിമകൾ
kerala state film awards
  • News18
  • Last Updated: February 27, 2019, 7:16 AM IST
  • Share this:
തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് സിനിമാ-സാംസ്കാരിക മന്ത്രി എ കെ ബാലൻ ആണ് അവാർഡുകൾ പ്രഖ്യാപിക്കുക. അവസാന റൗണ്ടിൽ 21 സിനിമകളാണ് മത്സരിക്കുന്നത്. മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് വിവരം. ഫഹദ് ഫാസിൽ (വരത്തൻ, ഞാൻ പ്രകാശൻ, കാർബൺ), ജോജു ജോർജ് (ജോസഫ്), ജയസൂര്യ (ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ), ടൊവിനോ തോമസ് (കുപ്രസിദ്ധ പയ്യൻ, മറഡോണ, തീവണ്ടി, എന്റെ ഉമ്മാന്റെ പേര്), മോഹൻലാൽ (ഒടിയൻ) എന്നിവരാണ് നടൻമാരുടെ പട്ടികയിൽ മുന്നിലുള്ളത്.

മഞ്ജു വാര്യർ (ആമി), നസ്രിയ (കൂടെ), ഐശ്വര്യ ലക്ഷ്മി (വരത്തൻ), എസ്തർ (ഓള്) എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്. ജയരാജിന്‍റെ രൗദ്രം, ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്‍റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു. കുമാർ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.

കഴിഞ്ഞ തവണ ഇന്ദ്രൻസിനും പാർവതിക്കുമായിരുന്നു മികച്ചി നടീനടന്മാർക്കുള്ള പുരസ്കാരം ലഭിച്ചത്. ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായി തെരഞ്ഞെടുത്തപ്പോൾ ഈ.മ.യൗവിലൂടെ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി.

First published: February 27, 2019, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories