ഇന്റർഫേസ് /വാർത്ത /Film / അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു

kerala state film awards

kerala state film awards

ആഗസ്റ്റ് 3 ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന ചടങ്ങാണ് മാറ്റിയത്

  • Share this:

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 3 ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചിരിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

2021 ലെ സിനിമയ്ക്കുള്ള പുരസ്‌കാരങ്ങളാണ് സമർപ്പിക്കുക. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച് നടനുള്ള പുരസ്ക്കാരം പങ്കിട്ടു. 'ആർക്കറിയാം' എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് പുരസ്ക്കാരം നേടിക്കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ പ്രകടനത്തിന് രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്ക്കാരം ലഭിച്ചത്.

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ

മികച്ച ചിത്രം - ആവാസ വ്യൂഹം

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ

മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ (ജോജി)

മികച്ച നടൻ- ബിജുമേനോൻ(ആർക്കറിയാം), ജോജു ജോർജു(നായാട്ട്, മധുരം, തുറമുഖം ഫ്രീഡം ഫൈറ്റ്)

മികച്ച നടി- രേവതി (ഭൂതകാലം)

മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്

സ്വഭാവ നടൻ സുമേഷ് മൂർ (കള)

നവാഗത സംവിധായകൻ- കൃഷ്ണേന്ദു കലേഷ് (പ്രാപ്പട)

മികച്ച കുട്ടികളുടെ ചിത്രം- കാടക്കാലം

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്ക്കാരം- ഹൃദയം (വിനീത് ശ്രീനിവാസൻ)

പ്രത്യേക ജൂറി പരാമർശം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)

മികച്ച പിന്നണി ഗായിക- സിത്താര കൃഷ്ണകുമാർ (പാൽനിലാവിൻ പ്രിയേ, ചിത്രം കാണെ കാണെ)

മികച്ച പിന്നണി ഗായകൻ- പ്രദീപ് കുമാർ (രാവിൻ- മിന്നൽ മുരളി)

മികച്ച സംഗീത സംവിധായകൻ-ഹിഷാം അബ്ദുൽ വഹാബം (ഹൃദയം സിനിമയിലെ എല്ലാ ഗാനങ്ങൾ)

ഗാനരചയിതാവ് ഹരിനാരായണൻ

തിരക്കഥ - അഡാപ്റ്റേഷൻ്‍- ശ്യാം പുഷ്കർ- ജോജി

തിരക്കഥാകൃത്ത്- ഹിഷാന്ത് ആർകെ- ആവസയോഗ്യം

ഛായാഗ്രഹകൻ - മധു നീലകണ്ഠൻ ചുരുളി ‌

കഥാകൃത്ത്- ഷാഹി കബീർ - നായാട്ട്

ശബ്ദ രൂപകൽപന- രംഗനാഥൻ വി (ചുരുളി)

ശബ്ദ മിശ്രണം ജസ്റ്റിൻ- മിന്നൽ മുരളി

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാസംവിധായകൻ- എവി ഗോകുൽ ദാസ്- തുറമുഖം

ചിത്രസംയോജനം- മഹേഷ് നാരായണൻ, രാജേഷ് രാമചന്ദ്രൻ

നൃത്ത സംവിധാനം- അരുൺലാൽ (ചവിട്ട്)

പുരുഷ ഡബിങ് ആർട്ടിസ്റ്റ്- അവാർഡിന് അർഹമായ പ്രകടനങ്ങൾ ഇല്ലായിരുന്നുവെന്ന് ജൂറി

വനിതാ ഡബിങ് ആർട്ടിസ്റ്റ്- ദേവി എസ് (ദൃശ്യം 2)

വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)

കളറിസ്റ്റ്- ബിജു പ്രഭാകർ (ചുരുളി)

നൃത്ത സംവിധാനം- അരുൾ രാജ്

മികച്ച ചലച്ചിത്ര ഗന്ഥം-ചമയം(പട്ടണ റഷീദ്)

ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമർശം- നഷ്ട സ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ)

ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമർശം- ഫോക്കസ് സിനിമ പഠനങ്ങൾ

പ്രത്യേക ജൂറി അവാർഡ് കഥ തിരക്കഥ- ഷെറി ഗോവിന്ദൻ (ചിത്രം- അവനോ ലിനോന)

ട്രാൻസ് ജെൻഡർ വിഭാഗം- ലേഖ എസ് (പമ്പരം)

വിഷ്വഷൽ എഫക്ട്- ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)

First published:

Tags: Film awards, Kerala State Film Awards, State film award