കൊല്ലം: 2016ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘മാൻഹോൾ’ സിനിമയുടെ നിർമാതാവ് എം പി വിൻസെന്റ് ( 81) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാധ്യമപ്രവർത്തകയും ചലച്ചിത്ര സംവിധായികയുമായ വിധു വിൻസെന്റ് മകളാണ്. ജോസ് വിൻസന്റ് (ജപ്പാൻ) ആൽവി വിൻസന്റ് ( ജർമ്മനി) എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ – അൽഫോൺസാമ്മ.
Also Read- അയാളുടെ പേര് അനൂപ് പിള്ള; മുൻ കാമുകൻ തല്ലിച്ചതച്ചെന്ന ആരോപണവുമായി നടി അനിഖ വിക്രമൻ
വിസർജ്യ മാലിന്യ നിവാരണ തൊഴിലാളികളുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന മാൻഹോൾ എന്ന സിനിമയ്ക്ക് നിർമാതാക്കളെ കിട്ടാതെ വന്നപ്പോൾ അധ്യാപകനായ എം പി വിൻസെന്റ് ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. മികച്ച സംവിധായക പ്രതിഭയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയായി മകൾ വിധു വിൻസെന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനും സംസ്ഥാന ബജറ്റിൽ മാൻഹോൾ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഫണ്ട് വകയിരുത്തുന്നതിനും അദ്ദേഹത്തിന്റെ ചിത്ര നിർമാണ തീരുമാനം കാരണമായി.
സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് കൊല്ലം ഭാരത രാജ്ഞി പള്ളിയിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.