Kerala State Film Awards 2020 | റഹ്മാൻ ബ്രദേഴ്സും സിജു വില്‍സണും സ്വാസികയും പിന്നെ 'വാസന്തി'യും
Kerala State Film Awards 2020 | റഹ്മാൻ ബ്രദേഴ്സും സിജു വില്‍സണും സ്വാസികയും പിന്നെ 'വാസന്തി'യും
അവതരണ ശൈലിയിൽ വ്യത്യസ്തതയുമായി റഹ്മാൻ ബ്രദേഴ്സ്. മികച്ച പ്രകടനവുമായി സ്വാസികയും.
News18 Malayalam
Last Updated :
Share this:
50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സ്വാഭാവ നടിക്കുന്ന പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് സ്വാസിക സ്വന്തമാക്കി. പ്രേമം, ഹാപ്പി വെഡ്ഡിംഗ് എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ സിജു വില്‍സൺ നിർമിച്ച ചിത്രമാണ് വാസന്തി.
സ്വാസിക, ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍, എഡിറ്റിംഗ് എന്നിവയില്‍ സജീവമായിരുന്ന ഷിനോസ് റഹ്മാനും തിയറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ സജാസ് റഹ്മാനും ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് പുതിയൊരു അവതരണശൈലിയിലൂടെ ആര്‍ട് സിനിമകളെ എങ്ങനെ അവതരിപ്പിക്കാം എന്ന പുതിയ ആശയം കൂടിയാണ്. നടന് സിജു വില്‍സന്റെ വില്‍സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രം സിനിമാ മേഖലയിൽ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയിരുന്നത്.
സിനിമാ സീരിയല്‍ താരമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്വാസികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് വാസന്തിയിലേത്. കെട്ട്യോളാണെന്റെ മാലാഖയിലൂടെ ശ്രദ്ധേയനായ അഭിലാഷ് ശങ്കര്‍ ആണ് വാസന്തിയുടെ ഛായാഗ്രഹണം നിർവഹിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.