• HOME
  • »
  • NEWS
  • »
  • film
  • »
  • 21 സിഖ് പട്ടാളക്കാരും 10,000 അഫ്ഗാന്‍ സൈനികരും; സരാഘര്‍ഹി യുദ്ധ കഥയുമായി കേസരിയുടെ ട്രെയിലര്‍

21 സിഖ് പട്ടാളക്കാരും 10,000 അഫ്ഗാന്‍ സൈനികരും; സരാഘര്‍ഹി യുദ്ധ കഥയുമായി കേസരിയുടെ ട്രെയിലര്‍

ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്റെയും 20 പോരാളികളുടെയും കഥപറയുന്ന ബോളിവുഡ് ചിത്രമാണ് കേസരി

kesari

kesari

  • Last Updated :
  • Share this:
    മുംബൈ: 1879 ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ അടിസ്ഥാനമക്കി നിര്‍മ്മിച്ച അക്ഷയ് കുമാര്‍ ചിത്രം കേസരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പതിനായിരം പേരടങ്ങുന്ന അഫ്ഗാന്‍ സൈന്യത്തോട് യുദ്ധം ചെയ്ത ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്റെയും 20 പോരാളികളുടെയും കഥപറയുന്ന ബോളിവുഡ് ചിത്രമാണ് കേസരി.

    പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് സിങ്ങ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന ഖ്യാതിയുമായാണ് ചിത്രം തിയറ്ററിലെത്തുക.

    Also Read: ഹരിശ്രീ അശോകൻ ചിത്രത്തിലെ നാദിർഷ ഗാനം ദിലീപ് പുറത്തിറക്കി

    ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സിനിമാ ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. മാതൃരാജ്യത്തിനുവേണ്ടി 10,000 പേരോട് 21 പേര്‍ പൊരുതിയ യഥാര്‍ത്ഥ കഥ എന്ന രീതിയില്‍ ചിത്രം നേരത്തെ തന്നെ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

    അക്ഷയ് കുമാറിന്റെ നായികയായി പരിണീതി ചോപ്രയെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ്. മാര്‍ച്ച് 22 നാണ് കേസരി തിയേറ്ററുകളിലെത്തുക.

    First published: