ഇന്ദ്രൻസും സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊരിവെയില് സിനിമയ്ക്ക് തിയേറ്റര്‍ അനുവദിക്കാമെന്ന കരാറില്‍ നിന്ന് കെ.എസ്.എഫ്.ഡി.സി പിന്മാറിയതായി സംവിധായകന്. പ്രേക്ഷകരുടെ മികച്ച പ്രതികരണമുണ്ടായിട്ടും കച്ചവട സിനിമ മാത്രം മതിയെന്ന നിലയിലാണ് പലരുടെയും സമീപനം. നിരവധി പ്രതിസന്ധികളിലൂടെ പൂര്‍ത്തിയാക്കിയ ചിത്രം പെട്ടിയിലിരിക്കണമെന്ന് ആരൊക്കെയോ ബോധപൂര്‍വം ആഗ്രഹിക്കുന്നതായും സംവിധായകന് ഫറൂഖ് അബ്ദുറഹ്മാന് പാലക്കാട് പറഞ്ഞു.
35 തിയറ്റര്‍ കിട്ടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കണക്കുകൂട്ടിയത്. ഒടുവില്‍ പതിനഞ്ചിലേക്ക് ചുരുങ്ങി. കെ.എഫ്.ഡി.സിയുടെ ഉടമസ്ഥതയില്‍ രണ്ട് തിയറ്റുകളില്‍ രാത്രി മാത്രമാണ് പ്രദര്‍ശനം അനുവദിച്ചത്. ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന സമയം രാത്രി ഷോ അനുവദിച്ചതിലൂടെ ചിത്രം മറ്റാരും കാണരുതെന്നാണ് പലരുടെയും ലക്ഷ്യം. എന്നാല്‍ ചിത്രം കണ്ടവരൊക്കെ മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നതെന്നും സംവിധായകന് പറഞ്ഞു.
കോവിഡ് കാലത്ത് നിരവധി പ്രതിസന്ധികൾ മറികടന്നാണ് പൊരിവെയിൽ സിനിമ പൂര്‍ത്തിയാക്കിയത്. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളായ പലരും നിര്‍മാണത്തില്‍ സഹായിച്ചു. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവഗണിച്ചു. നിലവില്‍ പ്രദര്ശനമുള്ള തിയേറ്ററുകളില്‍ നിന്നു പോലും സിനിമ പിൻവലിക്കാന്‍ സമ്മര്‍ദമുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി അനുകൂല നടപടിക്ക് കാത്തിരിക്കുകയാണെന്നും ഫറൂഖ് അബ്ദുറഹ്മാന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.