• HOME
  • »
  • NEWS
  • »
  • film
  • »
  • KH 234 | ആ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; കരിയറിലെ 234-ാമത് ചിത്രം പ്രഖ്യാപിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍

KH 234 | ആ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; കരിയറിലെ 234-ാമത് ചിത്രം പ്രഖ്യാപിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍

35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസന്‍ - മണിരത്നം ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

  • Share this:
തെന്നിന്ത്യന്‍ ബോക്സ് ഓഫിസില്‍ പ്രകമ്പനം സൃഷ്ടിച്ച വിക്രമിന്‍റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം കരിയറിലെ 234-ാമത് ചിത്രം പ്രഖ്യാപിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന തരത്തിലുള്ള ഗംഭീര ക്രൂവാണ് കമല്‍ഹാസന്‍ 234 ന് വേണ്ടി അണിനിരക്കുന്നത്.

കമലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ നായകന്‍ ഒരുക്കിയ മണിരത്നമാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. വേലുനായ്കര്‍ എന്ന അധോലോക നേതാവിന്‍റെ കഥയുമായി 1987ല്‍ പുറത്തിറങ്ങിയ നായകന്‍ വലിയ വിജയമായിരുന്നു.



35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസന്‍ - മണിരത്നം ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഏ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രം റെഡ് ജയിന്‍റ് മൂവിസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മദ്രാസ് ടോക്കീസിന്‍റെ ബാനറില്‍ മണിരത്നം, ആര്‍ മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024ല്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
Published by:Arun krishna
First published: