• HOME
  • »
  • NEWS
  • »
  • film
  • »
  • ടൊവിനോ തോമസിന്റെ 'തല്ലുമാല' ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യും

ടൊവിനോ തോമസിന്റെ 'തല്ലുമാല' ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യും

Khalid Rahman to direct Tovino movie Thallumaala | ടൊവിനോയെ കൂടാതെയുള്ള മറ്റൊരു പ്രധാന താരം ഷറഫുദീനാണ്

ടൊവീനോ

ടൊവീനോ

  • Share this:
    ടൊവിനോ തോമസ് നായകനാവുന്ന 'തല്ലുമാല' ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യും. മുഹ്‌സിൻ പരാരി സംവിധാനം ചെയ്ത് ആഷിഖ് അബു നിർമ്മാണം നിർവഹിക്കും എന്ന നിലയിൽ 2019ൽ അനൗൺസ് ചെയ്ത ചിത്രമാണിത്. ഇപ്പോൾ ഈ ചിത്രത്തിന്റെ തിരക്കഥയാണ് മുഹ്‌സിൻ കൈകാര്യം ചെയ്യുന്നത്. അഷ്‌റഫ് ഹംസയുമായി ചേർന്നാണ് തിരക്കഥാ രചന. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസാണ് നിർമ്മാണം.

    സൗബിൻ ഷാഹിർ-ടൊവിനോ തോമസ് കൂട്ടുകെട്ടുണ്ടാവുമെന്ന് ആദ്യ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നെങ്കിലും ചിത്രത്തിൽ ഇപ്പോൾ ടൊവിനോയെ കൂടാതെയുള്ള മറ്റൊരു പ്രധാന താരം ഷറഫുദീനാണ്.

    ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യും. സുഷിൻ ശ്യാം, റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം.
    Published by:meera
    First published: