• HOME
 • »
 • NEWS
 • »
 • film
 • »
 • കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധകന് ഖുഷ്ബു നൽകിയ മറുപടി വൈറൽ

കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധകന് ഖുഷ്ബു നൽകിയ മറുപടി വൈറൽ

"നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ"

Khushbu

Khushbu

 • Last Updated :
 • Share this:
  ഒരു കാലത്ത് ആരാധകർ ദൈവത്തെ പോലെ കണ്ട നടിയാണ് ഖുഷ്ബു. തമിഴ്നാട്ടിൽ അവരെ ആരാധിക്കാൻ ക്ഷേത്രം പോലും പണി കഴിപ്പിച്ചിട്ടുണ്ട്. സിനിമയിൽ മുൻകാലങ്ങളിലേത് പോലെ സജീവമല്ലെങ്കിലും ഖുഷ്ബുവിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല.

  സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ ഖുഷ്ബു ഇപ്പോൾ ആരാധകരുമായി സംവദിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അടുത്തിടെ ഖുഷ്ബുവിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധകന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

  "എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം" എന്നാണ് ആരാധകന്‍ കമന്റ് ചെയ്തത്. ഇതിനു ഖുശ്‌ബു നല്‍കിയ തമാശ കലർന്ന മറുപടിയാണ് വൈറലായത്. "ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ" എന്നാണ് ഖുഷ്ബു മറുപടി നൽകിയത്.

  'പ്രമുഖർ എന്ന് വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അർഹിക്കുന്നുണ്ട്'; ജൂഡ് ആന്റണി ജോസഫിന്റെ ധാർമ്മിക രോഷം

  പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ധാർമ്മിക രോഷവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മാധ്യമ റിപ്പോർട്ടുകളിൽ 'പ്രമുഖർ' എന്ന അഭിസംബോധനയോടു കൂടി പലരും പരാമർശിക്കപ്പെടുമ്പോൾ, എന്തുകൊണ്ട് സാധാരണക്കാരനായ ജനങ്ങൾ ഉൾപ്പെടുന്ന സംഭവങ്ങളിൽ അവരുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുന്നു എന്നാണ് ജൂഡ് ചോദിക്കുന്നത്. പോസ്റ്റിലെ വാക്കുകൾ ചുവടെ:

  "സാധാരണക്കാരനായ ഒരാൾക്കെതിരെ കേസ് വന്നാൽ അയാളുടെ പേരും അഡ്രസ്സും ഫോട്ടോയും സഹിതം എല്ലാ മാധ്യമങ്ങളും കൊടുക്കും. പഴകിയ ഭക്ഷണം പിടിച്ചാൽ പ്രമുഖ ഹോട്ടൽ, രോഗി മരിച്ചാൽ പ്രമുഖ ആശുപത്രി , ലഹരി പിടിച്ചാൽ പ്രമുഖ ഹോട്ടൽ. പ്രിയ മാധ്യമ സുഹൃത്തുക്കളേ നിങ്ങൾ അവരെ പ്രമുഖർ എന്ന് തന്നെ വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അർഹിക്കുന്നുണ്ട്."

  Also See- 'ഇടുക്കിയിൽ എല്ലാ വീടുകളിലും ബാത്റൂമില്‍ പോയിട്ടുണ്ട്'; സിനിമാ സെറ്റിൽ സ്ത്രീകളുടെ പ്രശ്നം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

  ഒട്ടേറെപ്പേർ ജൂഡ് ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

  'മനസ്സിൽ നന്മകൾ ഉള്ള മനുഷ്യന്മാർക്ക് മാത്രമേ ഇങ്ങനെപറയാൻ കഴിയൂ ഹാപ്പി ഓണം ഭായ്', 'അത് കലക്കി....അങ്ങേയ്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ', 'പൊളി. ചേട്ടൻ മൂന്നും കല്പിച്ചാണല്ലേ' എന്നിങ്ങനെ പോകുന്നു മറുപടി ആശംസകൾ.

  അഫ്ഘാൻ വിഷയത്തിലും ജൂഡ് തന്റെ അഭിപ്രായം രേഖപ്പെടുത്തി. "മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും." എന്നായിരുന്നു ജൂഡ് ആന്റണിയുടെ നിരീക്ഷണം.

  അടുത്തിടെ ഇറങ്ങിയ സാറാസ് ആണ് ജൂഡ് ആന്റണി ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം.
  Published by:Anuraj GR
  First published: