നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Joju George | അച്ഛൻ സൂപ്പറാണ്; ജോജുവിന്റെ പിറന്നാൾ ദിനത്തിൽ കേക്കൊരുക്കി മക്കൾ

  Happy Birthday Joju George | അച്ഛൻ സൂപ്പറാണ്; ജോജുവിന്റെ പിറന്നാൾ ദിനത്തിൽ കേക്കൊരുക്കി മക്കൾ

  ജോജുവിന്റെ പിറന്നാളിന് മക്കളുടെ സമ്മാനമായി ഒരു 'സൂപ്പർ ഡാഡ്' കേക്ക്

  സർപ്രൈസ് കേക്കുമായി ജോജുവിന്റെ മക്കൾ, ജോജു ജോർജ്

  സർപ്രൈസ് കേക്കുമായി ജോജുവിന്റെ മക്കൾ, ജോജു ജോർജ്

  • Share this:
   നടൻ ജോജു ജോർജിന് ഇന്ന് പിറന്നാൾ. അച്ഛന്റെ ജന്മദിനത്തിന് മക്കളായ അപ്പു, പാത്തു, പപ്പു എന്നിവർ ചേർന്ന് അത്യാർഭാടമൊന്നുമില്ലാതെ ഒരു പിറന്നാൾ കേക്ക് ഒരുക്കിയിരിക്കുകയാണ്. പക്ഷെ മാസ്സ് ആയി ഒരു ടോപ്പിംഗ് ഉള്ള കാര്യം ശ്രദ്ധിക്കാതെ പോവരുത്. കാറ്റിൽ പാറിപ്പറക്കുന്ന കുപ്പായമണിഞ്ഞ സൂപ്പർമാൻ ആണ് അത്. 'സൂപ്പർ ഡാഡ്' എന്ന വാക്കുകൾ കേക്കിനു മുകളിൽ തലയെടുപ്പോടെ നിൽക്കുന്നു. ജോജുവാണ് മക്കളും ഭാര്യ അബ്ബയും ചേർന്ന് തനിക്കു നൽകിയ കേക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

   ജോജുവിന്റേതായി ചിത്രീകരണം പൂർത്തിയായതുൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ മലയാള സിനിമയിൽ പുറത്തിറങ്ങാനിരിക്കുന്നു.

   ജോജു ജോർജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകൻ സൻഫീർ കെ. ഒരുക്കുന്ന 'പീസ്' എന്ന സിനിമയിൽ കാർലോസ് എന്ന ഡെലിവറി ബോയിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ്. സറ്റയർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണിത്.

   ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം താരങ്ങളും അണിനിരക്കുന്ന സിനിമയാണ് 'മധുരം'. 'ജൂൺ' എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
   View this post on Instagram


   A post shared by JOJU (@joju_george)


   ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകനം'. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ 'ഒരു താത്വിക അവലോകം' ഉടൻ പ്രദർശനത്തിനെത്തും.

   കേരളത്തിൽ നടന്ന ഒരു സംഭവം പശ്ചാത്തലമാകുന്ന സിനിമയായിരിക്കും കമൽ കെ എം ഒരുക്കുന്ന പട എന്നാണ് സൂചന. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സുപ്രധാന വേഷത്തിൽ പ്രകാശ് രാജും ചിത്രത്തിലുണ്ട്.

   ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന ദ്വിഭാഷാ ചിത്രമാണ് 'അദൃശ്യം'.

   പൃഥ്വിരാജ്- ജോജു ജോർജ് ചിത്രമായ 'സ്റ്റാർ' റിലീസ് കാത്തിരിക്കുകയാണ്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.

   വൻ താരനിര അണിനിരക്കുന്ന 'തുറമുഖം' സിനിമയിൽ മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. നിവിൻ പോളി , ബിജു മേനോൻ , ഇന്ദ്രജിത് , അർജുൻ അശോകൻ , മണികണ്ഠൻ , നിമിഷ സജയൻ , പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.
   Published by:user_57
   First published:
   )}