• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കീ കീ ചാലഞ്ച് ചെയ്തവരിൽ എംജിആറും; അവകാശവാദവുമായി തമിഴരും


Updated: August 5, 2018, 4:10 PM IST
കീ കീ ചാലഞ്ച് ചെയ്തവരിൽ എംജിആറും; അവകാശവാദവുമായി തമിഴരും

Updated: August 5, 2018, 4:10 PM IST
ലോകമെങ്ങും തരംഗമായ കീകീ ചാലഞ്ചിന്റെ അവകാശ വാദം സംബന്ധിച്ച തർക്കമാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയിറങ്ങി നൃത്തച്ചുവടു വയ്ക്കുന്ന കീ കീ ചാലഞ്ചിന് ലോകമെങ്ങും നിരവധി ആരാധകരാണുള്ളത്.

കാനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇൻ മൈ ഫീലിംഗ് എന്ന ഗാനത്തിലെ 'കീ കീ ഡു യു ലവ് മീ' എന്ന വരികളാണ് കീ കീ ചാലഞ്ചിൽ പങ്കെടുക്കുന്നവർ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ അവകാശം വിദേശികൾക്കു വിട്ടു കൊടുക്കാൻ മലയാളികളും തമിഴരും ഒരുക്കമല്ല.


വർഷങ്ങൾക്ക് മുമ്പ് മോഹൻലാലും മമ്മൂട്ടിയുമാണ് കീകീ ചാലഞ്ചിന് തുടക്കമിട്ടതെന്നായിരുന്നു മലയാളി ട്രോളന്മാരുടെ അവകാശ വാദം. 1983ൽ പുറത്തിറങ്ങിയ നാണയം എന്ന ചിത്രത്തിലെ 'പോ പോ ഈ ജീപ്പിന് മദമിളകി' എന്ന് തുടങ്ങുന്ന യേശുദാസും ജയചന്ദ്രനും ചേർന്ന് ആലപിച്ച ഗാനമാണ് ട്രോളന്മാർ തെളിവായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാന രംഗത്തിൽ ഓടുന്ന ജീപ്പിൽ നിന്ന് ചാടിയിറങ്ങി ഇരുവരും നൃത്തം ചെയ്യുന്നുണ്ട്.

എന്നാൽ ഒരു മുഴം മുന്നെ എറിഞ്ഞിരിക്കുകയാണ് തമിഴ്നാട്ടുകാർ. എംജിആർ മുതലുള്ളവർ തമിഴിൽ കീകീ ചാലഞ്ച് ചെയ്തിരുന്നുവെന്നാണ് തമിഴരുടെ അവകാശ വാദം. ഇതിൻറെ വീഡിയോയും ഇവർ പുറത്തു വിട്ടു. ഇതിനു പുറമെ മറ്റൊരു വാദം കൂടി തമിഴ് ട്രോളന്മാർ ഉന്നയിക്കുന്നുണ്ട്
Loading...
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നിറങ്ങി നൃത്തം ചെയ്യുക മാത്രമല്ല ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നിറങ്ങി സ്റ്റണ്ട് വരെ തമിഴ് സിനിമയിൽ ഉണ്ടായിരുന്നെന്നാണ് ട്രോളന്മാർ പറയുന്നത്. എന്തായാലും തരംഗമായ കീകീ ചാലഞ്ചിന്റെ അവകാശം സംബന്ധിച്ച തർക്കം ശക്തമാവുകയാണ്.

First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍