ബിക്കിനി ധരിക്കണോ വേണ്ടയോ എന്ന് ചിന്തിക്കാൻ ആറ് മാസം; ബിക്കിനി വീഡിയോക്ക് പിന്നിലെ കഥയുമായി കിരൺ റാത്തോഡ്

Kiran Rathore took six months to take a decision to do a two-piece video shot | മോഹൻലാൽ ചിത്രം 'താണ്ഡവത്തിലൂടെ' മലയാള സിനിമയിൽ അരങ്ങേറിയ കിരൺ റാത്തോഡ് സിനിമയിലെ തന്റെ ആദ്യത്തെയും അവസാനത്തെയും ബിക്കിനി വേഷത്തെ പറ്റി

News18 Malayalam | news18-malayalam
Updated: June 2, 2020, 3:41 PM IST
ബിക്കിനി ധരിക്കണോ വേണ്ടയോ എന്ന് ചിന്തിക്കാൻ ആറ് മാസം; ബിക്കിനി വീഡിയോക്ക് പിന്നിലെ കഥയുമായി കിരൺ റാത്തോഡ്
കിരൺ റാത്തോഡ്
  • Share this:
മോഹൻലാൽ ചിത്രം 'താണ്ഡവത്തിലൂടെ' മലയാള സിനിമയിൽ അരങ്ങേറിയ അന്യഭാഷാ നടിയാണ് കിരൺ റാത്തോഡ്. 'ഗ്യാപ്പ്' എന്ന ഓമനപ്പേരിൽ കിരൺ ചെയ്ത കഥാപാത്രം അക്കാലത്ത് ശ്രദ്ധേയമായിരുന്നു. തമിഴിൽ ജെമിനിയായിരുന്നു കിരണിന്റെ ആദ്യ ചിത്രം. ശേഷം വില്ലൻ, അൻപേ ശിവം, വിന്നർ, തിരുമലൈ, ന്യൂ പോലുള്ള ചിത്രങ്ങളിൽ കിരൺ ശ്രദ്ധേയ വേഷം ചെയ്‌തു.

'എന്തൻ ഉയിർ തോഴി' എന്ന ഗാനരംഗത്തിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട കിരൺ വർഷങ്ങൾക്ക് ശേഷം ആ ഓർമ്മകളുമായി ഒരിക്കൽ കൂടി വരുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്തെങ്കിലും ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ബിക്കിനി രംഗമായിരുന്നു അതെന്ന് കിരൺ. അന്നത്തെ ആ ബിക്കിനി രംഗത്തെ പറ്റി കിരൺ പറയുന്നു.

Also read: Congratulations Mia | അശ്വിന്റെ ജീവിത സഖിയാവാൻ മിയ; വിവാഹനിശ്ചയം കഴിഞ്ഞു

"ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്. ടൂ പീസ് ധരിക്കാനായി എന്നെ ബോധ്യപ്പെടുത്താൻ അതിന്റെ നിർമ്മാതാക്കൾക്ക് ആറ് മാസം വേണ്ടി വന്നു. ഇത് ധരിക്കുമ്പോഴും എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ധരിക്കുന്നത് വിഷയമല്ലായിരുന്നു. പക്ഷെ അന്നത്തെ എന്റെ ശരീരഭാരം എന്നെ വല്ലാതെ അലട്ടി. പക്ഷെ ആ ഗാനവും സിനിമയും ഹിറ്റായി. അത്തരം ഷോട്ടുകളിലൂടെ ആരാധകരെ നിരാശരാക്കി എന്നറിയാം. കുറേക്കൂടി പെർഫെക്റ്റ് ആയ സമ്മർ ബോഡിയിൽ ഞാൻ ഇതൊരിക്കൽ കൂടി ചെയ്യുന്നതായിരിക്കും," കിരൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
First published: June 2, 2020, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading