നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലുക്കിനും സ്റ്റൈലിനും പുറമെ മമ്മുക്കയുടെ സെൽഫിയിൽ എന്ത് കാണാം? കിഷോർ സത്യ പറയുന്നു

  ലുക്കിനും സ്റ്റൈലിനും പുറമെ മമ്മുക്കയുടെ സെൽഫിയിൽ എന്ത് കാണാം? കിഷോർ സത്യ പറയുന്നു

  Kishor Sathya's comment on Mammootty's style statement in new selfie | നടൻ കിഷോർ സത്യയുടെ അഭിപ്രായത്തിൽ നമ്മൾ കണ്ടതിലുമേറെയുണ്ട് ആ സെൽഫിയിൽ

  കിഷോർ സത്യ, മമ്മൂട്ടി

  കിഷോർ സത്യ, മമ്മൂട്ടി

  • Share this:
   മമ്മൂട്ടിയുടെ സ്റ്റൈലൻ സെൽഫിയും ലുക്കുമാണ് സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്ന്. പ്രായം ചെല്ലുംതോറും രൂപത്തിൽ കൂടുതൽ ചെറുപ്പമായി വരുന്ന മമ്മൂട്ടി മലയാള സിനിമയിലെ യുവ നടന്മാരെയും അത്ഭുതപ്പെടുത്തി. മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട അമ്പരപ്പിലായിരുന്നു ഈ ചിത്രം ഇറങ്ങിയ ശേഷം അവരെല്ലാം. ദുൽഖറിന്  വാപ്പച്ചി ഒരു കോംപറ്റീഷൻ ആയോ എന്ന് ട്രോളന്മാർ പോലും ചോദിച്ചു.

   എന്നാലിപ്പോൾ നടൻ കിഷോർ സത്യയുടെ അഭിപ്രായത്തിൽ നമ്മൾ കണ്ടതിലുമേറെയുണ്ട് ആ സെൽഫിയിൽ. സ്വന്തം യൂട്യൂബ് ചാനലായ കിഷോർ സത്യ ടോക്സിലാണ് അദ്ദേഹം അതേപ്പറ്റി പറയുന്നത്. കിഷോർ സത്യ പറയുന്നതിതാണ്.   "നമ്മൾ പലപ്പോഴും മമ്മൂക്കയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായത്തെപ്പറ്റി സംസാരിക്കാറുണ്ട്. പക്ഷേ സ്വന്തം പ്രായത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കാറില്ല. സൗന്ദര്യത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ചില അഭിമുഖങ്ങളിലൊക്കെ ചോദിച്ചപ്പോള്‍ ജനിതകപരമായ പ്രത്യേകതകള്‍ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പറഞ്ഞിട്ടുള്ളത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലുള്ള അധികം ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ല, അതുപോലെതന്നെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും. അതുകൊണ്ടാവാം ഇപ്പോഴത്തെ ചിത്രം ഈ തരത്തില്‍ ശ്രദ്ധ നേടിയത്. പക്ഷേ എന്നെ സംബന്ധിച്ച് ഇത് ഒരു ഫോട്ടോ എന്നതിനേക്കാള്‍ അദ്ദേഹത്തിന്‍റെ ആറ്റിറ്റ്യൂഡ് ആണ്. ഈ പ്രായത്തിലും അദ്ദേഹം എത്രത്തോളം ഫിറ്റ് ആണ് എന്നത്."
   Published by:meera
   First published: