നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒരുപാട് നാളുകള്‍ക്ക് ശേഷം രഞ്ജിനിയെ കാണുന്നത്; ഇന്ന് അവള്‍ ആങ്കറും ഞാന്‍ നടനും'; കിഷോര്‍ സത്യ

  'ഒരുപാട് നാളുകള്‍ക്ക് ശേഷം രഞ്ജിനിയെ കാണുന്നത്; ഇന്ന് അവള്‍ ആങ്കറും ഞാന്‍ നടനും'; കിഷോര്‍ സത്യ

  ഏറ്റവും കൂടുതല്‍ അവാര്‍ഡ് ഷോകള്‍ ഒന്നിച്ച് ചെയ്ത ജോഡികളാണ് കിഷോര്‍ സത്യയും രഞ്ജിനി ഹരിദാസും.

  Image Facebook

  Image Facebook

  • Share this:
   ഒരുപാട് ടെിവിഷന്‍ പരിപാടികള്‍ ആങ്കറായി മലയാളികള്‍ക്ക് സുപരിചിതമായി മാറിയ ആളുകളാണ് കിഷോര്‍ സത്യയും രഞ്ജിനി ഹരിദാസും. പിന്നീട് കിഷോര്‍ സത്യ സിരീയല്‍ അഭിനയ രംഗത്തേക്ക് മാറിയെങ്കിലും നമ്മുടെ മുന്നില്‍ ഇന്നും ആങ്കറായി രഞ്ജിനി ഉണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് വീണ്ടും ഒരുമിച്ച് കണ്ടുമുട്ടിയിരിക്കുകയാണ്. ഇതിന്റെ സന്തോഷം സമൂഹാധ്യമങ്ങളിലൂടെ കിഷോര്‍ സത്യ പങ്കു വെക്കുകുയും ചെയ്തു.

   ഏറ്റവും കൂടുതല്‍ അവാര്‍ഡ് ഷോകള്‍ ഒന്നിച്ച് ചെയ്ത ജോഡികളാണ് കിഷോര്‍ സത്യയും രഞ്ജിനി ഹരിദാസും. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് രഞ്ജിനിയെ കണ്ടുമുട്ടുന്നതെന്ന് കിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്റ്റേജില്‍ തനിക്ക് ഏറ്റവും കണ്‍ഫര്‍ട്ടബിള്‍ ആയ കോ-ഹോസ്റ്റ് രഞ്ജിനിയാണെന്ന് കിഷോര്‍ പറയുന്നു.

   കുറേ വര്‍ഷം മുന്‍പ് ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഹോസ്റ്റ് ചെയ്യാനുള്ള അവസരം ഞങ്ങളെ തേടിയെത്തിയെന്നും എന്നാല്‍ അത് നടന്നില്ലയെന്നും അതാണ് ഞങ്ങള്‍ മിസ്സ് ചെയ്യുന്ന മൊമന്റൈന്നും കിഷോര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സൂര്യ ടിവിയുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.


   സമൂഹമാധ്യമങ്ങളില്‍ സജീവമാണ് രഞ്ജിനി. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമായിരുന്നു രഞ്ജിനി. അതേസമയം അടുത്തകാലത്ത് രഞ്ജിനി ഹരിദാസ് നായ്ക്കുട്ടികള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരാള്‍ അസഭ്യം പറഞ്ഞുകൊണ്ട് വന്നിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ അസഭ്യം വിളിച്ച യുവാവ് മാപ്പുമായി രംഗത്തെത്തിയിരുന്നു. രഞ്ജിനി തന്നെയാണ് ആ കമന്റ് പോസ്റ്റ് ചെയ്തത്.

   ഒരു നീളന്‍ കുറിപ്പിലാണ് യുവാവ് മാപ്പ് പറഞ്ഞിരിക്കുന്നത്. എല്ലാത്തിനും കാരണം തന്റെ ഈഗോ ആണെന്നും, സ്വന്തം ചേച്ചി എന്ന നിലയിലാണ് രഞ്ജിനിയെ ഇപ്പോള്‍ കാണുന്നതെന്നും യുവാവ്.
   Published by:Jayesh Krishnan
   First published:
   )}