• HOME
  • »
  • NEWS
  • »
  • film
  • »
  • Yesudas | യേശുദാസ് മൂന്നുവർഷമായി വിദേശത്ത്; സൂര്യ ഫെസ്റ്റിവലിലെ കച്ചേരി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു

Yesudas | യേശുദാസ് മൂന്നുവർഷമായി വിദേശത്ത്; സൂര്യ ഫെസ്റ്റിവലിലെ കച്ചേരി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു

2018 വരെ അദ്ദേഹം 42 വർഷം മുടങ്ങാതെ സൂര്യക്ക് വേണ്ടി കച്ചേരി അവതരിപ്പിച്ചിരുന്നു

യേശുദാസ്

യേശുദാസ്

  • Share this:
തിരുവനന്തപുരം കേന്ദ്രമാക്കി സൂര്യ കൃഷ്ണമൂർത്തിയുടെ (Soorya Krishnamoorthy) നേതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ (Soorya Festival) ഗായകൻ കെ.ജെ. യേശുദാസിന്റെ (KJ Yesudas) സംഗീതക്കച്ചേരി അനിശ്ചിതമായി മാറ്റിവച്ചു. ഫെസ്റ്റിവലിന്റെ മുഖമുദ്രയാണ് യേശുദാസിന്റെ കച്ചേരി. 2018 വരെ അദ്ദേഹം 42 വർഷം മുടങ്ങാതെ സൂര്യക്ക് വേണ്ടി കച്ചേരി അവതരിപ്പിച്ചിരുന്നു. യേശുദാസ് കഴിഞ്ഞ മൂന്നു വർഷമായി യു.എസ്.എയിലാണെന്നും, കോവിഡ് ആരംഭിച്ചതിൽപ്പിനെ നാട്ടിലേക്ക് യാത്രചെയ്തിട്ടില്ലെന്നും സൂര്യയുടെ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. കോവിഡ് പാൻഡെമിക് ആരംഭിച്ചതില്പിന്നെ രണ്ടു വർഷം ഓൺലൈൻ ആയി അദ്ദേഹം കച്ചേരി അവതരിപ്പിച്ചിരുന്നു.

കോവിഡ് സാഹചര്യം പൂർണമായും ഒഴിയാത്തതിനാൽ, അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിട്ടില്ല. നവംബർ അവസാനത്തോട് കൂടി എത്തി സൂര്യ ഫെസ്റ്റിവലിലും ചെന്നൈയിലെ മാർഗഴി ഫെസ്റ്റിവലിലും പങ്കെടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു.

യേശുദാസിന്റെ തീരുമാനം മുൻനിർത്തി, അദ്ദേഹം നാട്ടിൽ എത്തുന്ന മുറയ്ക്ക് പരിപാടി സംഘടിപ്പിക്കാൻ സാധ്യതയുള്ളതായി സൂര്യയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

സൂര്യ ഫെസ്റ്റിവലിന്റെ 45-ാം എഡിഷൻ നിലവിൽ പുരോഗമിക്കുന്നു.

തിരുവനന്തപുരത്ത് ആരംഭിച്ച 111 ദിവസത്തെ കലാ-സാംസ്കാരിക ഉത്സവമായ സൂര്യ ഫെസ്റ്റിവലിന്റെ 45-ാമത് എഡിഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകരും നർത്തകരും ഉൾപ്പെടെ 1,000 കലാകാരന്മാർ പങ്കെടുക്കും.

രണ്ട് വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായി പരിപാടികൾ ഓഫ്‌ലൈനിൽ നടത്തും. സൂര്യ ഗണേശം തിയേറ്ററിലും എകെജി ഹാളിലുമാണ് പരിപാടി. നൃത്ത-സംഗീത പ്രകടനങ്ങൾ, തിയേറ്റർ ഫെസ്റ്റുകൾ, ഫിലിം ഫെസ്റ്റിവലുകൾ, ഹിന്ദുസ്ഥാനി കച്ചേരികൾ, പരമ്പരാഗത കലാപരിപാടികൾ, മോഹിനിയാട്ടം, രാമായണ ഉത്സവങ്ങൾ, പെയിന്റിംഗ്, ഫോട്ടോ പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ വാർഷിക പരിപാടിയിൽ അവതരിപ്പിക്കും.

2023 ജനുവരി 21 ന് നടി മഞ്ജു വാര്യരുടെ കുച്ചിപ്പുടി അവതരണത്തോടെയാണ് സമാപന ആഘോഷങ്ങൾ നടക്കുന്നത്.

ഡാൻസ് ഫെസ്റ്റിവലിൽ ശോഭന, മഞ്ജു വാര്യർ, ആശാ ശരത്, പ്രിയദർശിനി ഗോവിന്ദ്, മീനാക്ഷി ശ്രീനിവാസൻ, രമാ വൈദ്യനാഥൻ, ജാനകി രംഗ രാജൻ, നവ്യ നായർ, പത്മപ്രിയ, സുനന്ദ നായർ, തിരുവനന്തപുരം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ, ഷർമിള മുഖർജിയുടെ ഒഡീസി ടീം, മധുമിതാ റോയിയുടെ കഥക് ടീം എന്നിവർ പങ്കാളികളാണ്.

Summary: Soorya Festival has indefinitely postponed singer KJ Yesudas' iconic show in 2022. Since the Covid 19 outbreak three years ago, Yesudas has resided in the US. He intended to travel back to India by the end of November in order to attend the Margazhi and Soorya Festivals in Chennai and Thiruvananthapuram respectively
Published by:user_57
First published: