നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ആക്രമണം CAA സമരത്തിൽ പങ്കെടുത്തതുമുതൽ'; 'കരുണ'വിവാദത്തിൽ അന്വേഷണം വേണം; ആഷിഖ് അബുവും സംഘവും മുഖ്യമന്ത്രിയോട്'

  'ആക്രമണം CAA സമരത്തിൽ പങ്കെടുത്തതുമുതൽ'; 'കരുണ'വിവാദത്തിൽ അന്വേഷണം വേണം; ആഷിഖ് അബുവും സംഘവും മുഖ്യമന്ത്രിയോട്'

  തങ്ങളുടെ അഭിമാനത്തെയും സൽപ്പേരിനെയും  ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികൾ കൂടി ഏറ്റെടുത്ത സ്ഥിതിക്ക്, കരുണ എന്ന കൺസെർട്ടിൽ നടന്ന പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച 'കരുണ' സംഗീത നിശയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മ്യൂസിക് ഫെസ്റ്റിവൽ എന്ന ആശയത്തോടെ പ്രവർത്തിക്കുന്ന കലാകാരന്മാരായ തങ്ങളുടെ അഭിമാനത്തെയും സൽപ്പേരിനെയും  ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികൾ കൂടി ഏറ്റെടുത്ത സ്ഥിതിക്ക്, പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

   Also Read- കരുണ സംഗീതനിശ; അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി പൊലീസ് കമ്മീഷണർ

   പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതുമുതൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഫൗണ്ടേഷൻ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്നത് ആരംഭിച്ചുവെന്നും കത്തിൽ പറയുന്നു. ബിജിബാലും ആഷിഖ് അബുവും ഉൾപ്പെടെയുള്ളവരുടെ പേരിലാണ് കത്ത്. ‌

   പരാതിയുടെ പൂർണരൂപം

   ഈ വർഷം മുതൽ കൊച്ചിയിൽ അന്താരാഷ്ട്രതലത്തിലുള്ള മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ, കഴിഞ്ഞ വർഷം നവംബർ ഒന്നിന് കേരളത്തിലേയും കേരളത്തിന് പുറത്തേയും അൻപതോളം മുൻനിര സംഗീതജ്ഞർ പങ്കെടുത്ത കരുണ എന്ന മ്യൂസിക് കോൺസെർട് നടത്തുകയുണ്ടായി. ഫൗണ്ടേഷൻ അംഗങ്ങൾ സ്വന്തം ചിലവിൽ ആണ്  ഈ കോൺസെർട് നടത്തിയത്. ആദ്യ പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം എന്ന ആശയം  പൊതുവായി എടുത്ത തീരുമാനമാണ്. സ്പോസർമാരില്ലാതെ നടത്തിയ പരിപാടിയിൽ നിന്ന് മുതൽമുടക്കിയ പണം കണ്ടെത്താൻ ഫൗണ്ടേഷന് കഴിഞ്ഞില്ല. എന്നാൽ വീഡിയോ കണ്ടെന്റ്ടെലികാസ്റ് റൈറ്റ്സ് പോലുള്ള വരുമാന മാർഗങ്ങളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അടക്കേണ്ട പണമടക്കം ഫൗണ്ടേഷന്റെ മുതൽമുടക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടപടികളും പുരോഗമിക്കവേ തികച്ചും രാഷ്ട്രീയ പ്രേരിതമായി ആക്രമണം പൊട്ടിപ്പുറപ്പെട്ടു. വിവാദങ്ങൾക്ക് അവസരമുണ്ടാക്കാതെ ഫൗണ്ടേഷൻ പണമടച്ചു. ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തുപ്രവൃത്തിക്കുന്ന മ്യൂസിക് ഫൗണ്ടേഷന് ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ പണമടക്കാനുള്ള നിയമപരമായ സമയം ഉണ്ടായിരുന്നെങ്കിലും.

   എന്നാൽ ഫൗണ്ടേഷൻ അംഗങ്ങൾ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് മുതൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഫൗണ്ടേഷൻ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടികൾ ആരംഭിച്ചു. പിന്നീട് അതൊരു വലിയ ആക്രമണമായി മാറുകയും, കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ ദുരിതാശ്വാസ ഫണ്ട് അഴിമതി നടത്തിയെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന നിലയിലുമുള്ള യുക്തിരഹിതമായ ആരോപണങ്ങൾ ജനപ്രതിനിധികൾ അടക്കം ഉന്നയിക്കുകയും ചെയ്തു.

   കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മ്യൂസിക് ഫെസ്റ്റിവൽ എന്ന ആശയത്തോടെ പ്രവർത്തിക്കുന്ന കലാകാരന്മാരായ ഞങ്ങളുടെ അഭിമാനത്തെയും സൽപ്പേരിനെയും  ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികൾ കൂടി ഏറ്റെടുത്ത സ്ഥിതിക്ക്, കരുണ എന്ന കോൺസെർട്ടിൽ നടന്ന പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

   വിശ്വസ്തതയോടെ  കൊച്ചി മ്യൂസിക് ഫൗണ്ടേഷന് വേണ്ടി

   ബിജിബാൽ
   ഷഹബാസ് അമൻ
   ആഷിഖ് അബു
   റിമ കല്ലിങ്ങൽ
   സിതാര കൃഷ്ണകുമാർ
   കമൽ കെ എം
   ശ്യാം പുഷ്ക്കരൻ
   മധു നാരായണൻ
   First published:
   )}