• HOME
 • »
 • NEWS
 • »
 • film
 • »
 • Jai Bhim | ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ് : ജയ് ഭീം റിവ്യുവുമായി കെ കെ ശൈലജ

Jai Bhim | ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ് : ജയ് ഭീം റിവ്യുവുമായി കെ കെ ശൈലജ

ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക.

 • Last Updated :
 • Share this:
  സൂര്യ നായകനായി എത്തിയ ജയ് ഭീമ്‌ന്(Jai Bhim )മലയാളത്തില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ (kk shailaja).ജയ് ഭീമ് സിനിമയെയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചലിജോമോള്‍ ജോസിനെ വാനോളം പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്.

  ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണത് അവര്‍ പറഞ്ഞു.ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്.സമഭാവനയുടെ കണികപോലും മനസ്സില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്തപോലീസ് മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്.അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമില്‍ കണ്ട ഭീകരമര്‍ദ്ദന മുറകള്‍ക്കാണ്.

  ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക.

  ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു.രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മഞ്ഞു പോകില്ലൈന്നും അവര്‍ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു.കെ കെ ഷൈലജയുടെ പ്രതികരണം.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
  ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്.ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഫ്യൂഡൽ ജാതിവിവേചനത്തിൻറെയും ഭരണകൂടഭീകരതയുടെയും നേർകാഴ്ചയാണത്.

  ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേൽകോയ്മയുടെ ദുരനുഭവങൾ നാം കാണുന്നുണ്ട്.സമഭാവനയുടെ കണികപോലുംമനസ്സിൽ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്തപോലീസ്‌ മർദ്ദനമുറകൾ ചൂണ്ടികാട്ടുന്നത്.അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമിൽ കണ്ടഭീകരമർദ്ദനമുറകൾക്കാണ്.

  സ്വാതന്ത്ര്യത്തിന്റെ ദീർഘമേറിയ വർഷങ്ങൾ പിന്നിട്ടിട്ടും അംമ്പേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതർക്ക് വെളിച്ചത്തിലേക്ക് വരാൻ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യംമൂലമാണ്.


  ജസ്റ്റിസ് ചന്ദ്രു എന്നകമ്മൂണിസ്റ്റ് പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൻറെ യഥാർത്ഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ

  അതുല്യമായ പ്രകടനത്തിൽ ജീവിതത്തിന്റെ നേർകാഴ്ചയായതും.

  ലിജോമോൾ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.


  ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക.ശക്തമായ സ്ത്രീ കഥാപാത്രത്തിൻറെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വർദ്ധിപ്പിക്കുന്നു.രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻമനസ്സിൽ നിന്ന് അത്രവേഗത്തിൽ മഞ്ഞു പോകില്ല.പ്രകാശ്രാജും പോലീസ്കാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം.

  മാർക്സാണ് എന്നെ അംബേദ്കറിൽ എത്തിച്ചതെന്നു പറഞ്ഞ യഥാർഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു)നാടിന്റെ അഭിമാനമായി മാറുന്നു.

  മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.  Jai Bhim | സൂര്യയുടെ ജയ് ഭീമും 1993ലെ തമിഴ്നാട് കടലൂർ സംഭവവും തമ്മിലുള്ള ബന്ധമെന്ത്? സിനിമയ്ക്ക് ഇതിവൃത്തമായ സംഭവപരമ്പര

  സൂര്യ (Suriya) നായകനായ ജയ് ഭീം (Jai Bheem) എന്ന തമിഴ് ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈം (Amazon Prime) വീഡിയോയില്‍ സ്ട്രീം ചെയ്തു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള പോലീസിന്റെ ക്രൂരതകളും അവര്‍ക്ക് നീതി നേടി കൊടുക്കാനായുള്ള ഒരു അഭിഭാഷകന്റെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാല്‍ ഈ സിനിമയുടെ തിരക്കഥ വെറുമൊരു കെട്ടുകഥയല്ല.

  1993ല്‍ തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നത്തെ ആ സംഭവവും അഭിഭാഷകനും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുമാണ് സിനിമയിലൂടെ പറയുന്നത്.

  തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ വിരുദാചലം പട്ടണത്തിലെ കമ്മാപുരം ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. സിനിമയ്ക്ക് ആധാരമായ യഥാര്‍ത്ഥ സംഭവത്തിലെ കഥാപാത്രങ്ങള്‍ കുറുംമ്പര്‍ എന്ന ഗോത്ര സമൂഹത്തിലുള്‍പ്പെടുന്ന ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ്. 1993ല്‍ അവര്‍ അടുത്തുള്ള ഗ്രാമത്തില്‍ നെല്ലു കൊയ്യാനായി പോയി. അതേസമയം തന്നെ, ഗോപാലപുരം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും 40 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി. പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും അന്വേഷണത്തിന്റെ ഭാഗമായി അവിടെയുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു.

  തുടർന്ന് പോലീസ് രാജാക്കണ്ണ് എന്ന ആദിവാസി യുവാവിനെ മോഷണ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായ ഗോവിന്ദന്‍ പ്രശ്നത്തിൽ ഇടപെടുകയും രാജാക്കണ്ണിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് രാജാക്കണ്ണിനെ സ്‌റ്റേഷനില്‍ എത്തിക്കുകയും വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും ചെയ്തു. രാജാക്കണ്ണിനെ തേടി പോലീസ് സ്‌റ്റേഷനിലെത്തിയ അയാളുടെ ഭാര്യ ഈ സംഭവം നേരില്‍ കണ്ടു. അടുത്ത ദിവസം, അന്വേഷണത്തിനിടെ രാജാക്കണ്ണിനെ കാണാതെയായി എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.

  ശേഷം, സഖാവ് ഗോവിന്ദന്‍ സംഭവം പൊതുധാരയിലെത്തിക്കാനായി പാര്‍ട്ടി അണികളെ കൂട്ടി നിരവധി റാലികളും പ്രക്ഷോഭ പരിപാടികളും നടത്തി. എന്നാൽ അധികൃതര്‍ രാജാക്കണ്ണിനെ കണ്ടെത്താനായി യാതൊരു നടപടികളും സ്വീകരിച്ചില്ല. സ്ഥിതി അങ്ങനെ തുടര്‍ന്നപ്പോള്‍, ഗോവിന്ദന്‍ ചെന്നൈയിലെ അഭിഭാഷകനായ കെ ചന്ദ്രുവിന്റെ സഹായം തേടി.

  തുടര്‍ന്നുണ്ടായ ഇടപെടലുകളിൽ മദ്രാസ് ഹൈക്കോടതിയിലെ വാദത്തിനൊടുവിൽ മൂന്ന് വര്‍ഷത്തിന് ശേഷം, 1996ല്‍ ഇടക്കാല വിധിയെത്തി. വിധിയില്‍ ഇരയുടെ കുടുംബത്തിന് രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും മൂന്ന് സെന്റ് സ്ഥലവും സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കി.

  രാജാക്കണ്ണിനെ കാണാതായതിന് ശേഷം, അരിയല്ലൂര്‍ ജില്ലയിലെ ജയംകൊണ്ടം എന്ന സ്ഥലത്ത് മീന്‍പിടുത്തക്കാരുടെ വള്ളത്തില്‍ രാജാക്കണ്ണിന്റെ ശരീരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇതിന് ശേഷം രാജാക്കണ്ണിന്റെ തിരോധാനം കൊലപാതക കേസായി പരിഗണിച്ചു. ഈ കേസില്‍ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. അതില്‍ ഡോക്ടര്‍ രാമചന്ദ്രന്‍, വിരമിച്ച ഡിഎസ്പി, ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ഇന്‌സ്‌പെക്ടര്‍ എന്നിവര്‍ അടങ്ങുന്നു.

  കെ. വെങ്കട്രരാമനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന ഗോവിന്ദന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. വിചാരണ കോടതി കേസ് ഫാസ്റ്റ്-ട്രാക്ക് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍, അഞ്ചു പോലീസുകാരെ 14 വര്‍ഷത്തെ തടവു ശിക്ഷയ്ക്കും ഡോക്ടറെ മൂന്നു വര്‍ഷത്തെ തടവു ശിക്ഷയ്ക്കും വിധിച്ചു കൊണ്ട് വിധി വന്നു.

  കേസന്വേഷണത്തിനിടയില്‍ പണം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും സഖാവ് ഗോവിന്ദന്‍ നീതിയ്ക്കായി തന്നെ നില കൊണ്ടു. കേസില്‍ ഗോവിന്ദനെ പ്രതി ചേര്‍ക്കാനും ശ്രമങ്ങള്‍ നടന്നു എങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയില്ല. കേസിനായി അദ്ദേഹം തന്റെ വിവാഹം പോലും ഉപേക്ഷിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം, 39-ാം വയസ്സിലാണ് ഗോവിന്ദന്‍ വിവാഹിതനായത്.
  Published by:Jayashankar AV
  First published: