നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Vijay: കോടികളുടെ വാർഷികവരുമാനം; 'ഇളയദളപതി' സമ്പത്തിന്റെ കാര്യത്തിലും സൂപ്പർസ്റ്റാർ

  Happy Birthday Vijay: കോടികളുടെ വാർഷികവരുമാനം; 'ഇളയദളപതി' സമ്പത്തിന്റെ കാര്യത്തിലും സൂപ്പർസ്റ്റാർ

  Know the net worth and annual income of Ilayathalapathy Vijay | വിജയ്‌യുടെ പ്രതിഫലം റോക്കറ്റ് പോലെയാണ് ഉയരുന്നത്. താരത്തിന്റെ വരുമാനവും ആസ്തിയും എത്രയെന്നറിയാം

  വിജയ്

  വിജയ്

  • Share this:
   ആരാധകരുടെ എണ്ണം കണക്കിലെടുത്താൽ തമിഴ് സിനിമാ ലോകത്ത് ഏറെ സ്വാധീനമുള്ള താരമാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ദളപതി വിജയ്. രണ്ട് ദശാബ്ദങ്ങളായുള്ള സിനിമാ ജീവിതത്തിൽ ഇതുവരെ 64 സിനിമകളിലാണ് വിജയ് അഭിനയിച്ചിരിക്കുന്നത്. അഭിനയ, ഡാൻസിംഗ് മികവിലൂടെ ആരാധകരെ കീഴടക്കുന്ന വിജയ് ഇന്ത്യൻ സിനിമയിലെ തന്നെ സമ്പന്നനായ താരങ്ങളിൽ ഒരാളാണ്. വിജയ്യുടെ 47ാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചില സാമ്പത്തിക നേട്ടങ്ങൾ പരിശോധിക്കാം.

   ആസ്ഥി

   2021 ലെ കണക്ക് പ്രകാരം 56 മില്ല്യൺ ഡോളർ (ഏതാണ്ട് 410 കോടി) ആസ്ഥിയാണ് ദളപതി വിജയ്ക്ക് ഉള്ളത് എന്നാണ് റിപ്പോർട്ട്.

   വാർഷിക വരുമാനം

   2019 മുതൽ 100 മുതൽ 120 കോടി വരെയാണ് വിജയ് യുടെ വാർഷിക വരുമാനമായി കണക്കാക്കുന്നത്. സിനിമ- പരസ്യ അഭിനയങ്ങൾ ചേർത്തുള്ള കണക്കാണിത്.

   പരസ്യ വരുമാനം

   സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും വിജയ് അഭിനയിക്കാറുണ്ട്. ഏതാണ്ട് 10 കോടി രൂപയാണ് പരസ്യത്തിലൂടെയുള്ള താരത്തിന്റെ വരുമാനം. കൊക്ക കോളാ, ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് ടീം തുടങ്ങിയവയുടെ പരസ്യങ്ങളിൽ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

   ആഡംബര കാറുകൾ

   ധാരാളം ആഡംബര കാറുകളും ദളപതി വിജയ്യുടെ കൈവശമുണ്ട്. ഏതാണ്ട് 6 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ഗോസ്റ്റ്, 1.30 കോടി വിലയുള്ള ഓഡി എ 8, 75 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു സീരീസ് 5, 90 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു എക്സ് 6, 35 ലക്ഷം വിലയുള്ള മിനി കൂപ്പർ തുടങ്ങിയവ താരത്തിന് സ്വന്തമായുണ്ട്.

   പുതിയ സിനിമയായ ബീസ്റ്റിന് 100 കോടി പ്രതിഫലം

   വിജയ്‌യുടെ പ്രതിഫലം റോക്കറ്റ് പോലെയാണ് ഉയരുന്നത്. താരത്തിൻ്റെ കരിയറിലെ 65ാമത്തെ സിനിമയായ ബീസ്റ്റിന് ഏതാണ്ട് 100 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രതിഫലം 100 കോടിയിലേക്ക് ഉയർന്നതോടെ തമിഴ് സൂപ്പർ താരം രജനീകാന്തിനെയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ വിജയ് മറികടന്നത്. ഏതാണ്ട് 90 കോടിയാണ് അവസാനമായി അഭിനയിച്ച ദർബാർ എന്ന ചിത്രത്തിന് രജനീകാന്ത് പ്രതിഫലമായി വാങ്ങിയത്. പുതിയ ചിത്രത്തിന് 100 കോടി പ്രതിഫലം വാങ്ങാനുള്ള കരാർ ഒപ്പിട്ടതോടെ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായും വിജയ് മാറിക്കഴിഞ്ഞു.

   ഇതുവരെ കാണാത്ത വ്യത്യസ്തമായ തകര്‍പ്പന്‍ വേഷത്തിലാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിക്കുന്ന ചിത്രമായിരിക്കും ദളപതി 65 എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. പൂർണ്ണമായും ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം ആയിരിക്കും ഇത്.അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തിൽ പൂർണമായും വിദേശത്തായിരിക്കും ഈ സിനിമ ചിത്രീകരിക്കുക . ലൊക്കേഷനായി റഷ്യയാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്.

   Summary: Know all about the net worth, annual income and remuneration for actor Ilayathalapathy Vijay on his birthday
   Published by:user_57
   First published:
   )}