News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 19, 2020, 8:14 PM IST
News18
കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത് 6,21,093 രൂപയാണ്. 4000 പേരിൽ 3000 പേരും സൗജന്യമായാണ് സംഗീത നിശ കണ്ടതെന്നും സംഘാടകരായ ആഷിക് അബുവും ബിജിബാലും ഫേസ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കി
കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണം കനക്കുന്നതിടെയാണ് വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ രംഗത്തെത്തിയത്. സാമ്പത്തികമായി വലിയ നഷ്ട്ടമായിരുന്നു സംഗീത നിശ. 908 ടിക്കറ്റുകളാണ് ആകെ വിറ്റത്. ഇതിലൂടെ 6,21,093 രൂപ മാത്രമാണ് ലഭിച്ചത്. 23 ലക്ഷം രൂപയുടെ ചെലവും പരിപാടിക്ക് ഉണ്ടായെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ്റെ പ്രതിനിധികളായ ആഷിഖ് അബുവും ബിജി ബാലും വ്യക്തമാക്കി.
Also Read-
കരുണ സംഗീതമേളയ്ക്കെതിരായ പരാതി; സംഘാടകരെ ചോദ്യം ചെയ്തു
പരിപാടി സംഘടിപ്പിക്കുന്നത് പ്രളയ ദുരിതാശ്വാസത്തിനാണെന്ന് മുൻകൂട്ടി പറഞ്ഞിട്ടില്ലെന്ന മുൻ നിലപാട് ഫൗണ്ടേഷൻ തിരുത്തി. ദുരിത ബാധിതരെ സഹായിക്കാനാണ് എന്ന് റീജണൽ സ്പോർട്സ് ഫൗണ്ടേഷനെ അറിയിച്ചിരുന്നു. അതിനാലാണ് ആർ എസ് സി വേദി വിട്ടു നൽകിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വ്യക്തമാക്കുന്ന രേഖകളും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പുറത്ത് വിട്ടിട്ടുണ്ട്. പരിപാടിയെക്കുറിച്ച് സാമ്പത്തിക ആരോപണം ഉയർന്നതിനെത്തുടർന്ന് ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. കരുണ സംഗീത നിശയുടെ സംഘാടകരിൽ നിന്നും പരാതിക്കാരനായ സന്ദീപ് വാര്യരിൽ നിന്നും ക്രൈംബ്രാഞ്ച് എ സി പി ബിജി ജോർജിൻ്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. ആവശ്യമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ മാത്രം കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
Published by:
Rajesh V
First published:
February 19, 2020, 8:12 PM IST