• HOME
  • »
  • NEWS
  • »
  • film
  • »
  • Koffee with Karan 7 | സെക്സാണ് തന്റെ യുവത്വം നിലനിർത്തുന്നതെന്ന് അനിൽ കപൂർ: വൈറൽ വീഡിയോ

Koffee with Karan 7 | സെക്സാണ് തന്റെ യുവത്വം നിലനിർത്തുന്നതെന്ന് അനിൽ കപൂർ: വൈറൽ വീഡിയോ

ഉത്തരം കേട്ടപ്പോൾ തന്നെ വരുൺ ധവാനും കരൺ ജോഹറും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം

  • Last Updated :
  • Share this:
    കോഫി വിത്ത് കരൺ സീസൺ 7ൻെറ വരാനിരിക്കുന്ന എപ്പിസോഡ് പ്രേക്ഷക‍രെ ആവേശത്തിലെത്തിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനുള്ള സൂചനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ട്രെയിലർ. അനിൽ കപൂറും വരുൺ ധവാനുമാണ് കരൺ ജോഹറിനൊപ്പം ഇത്തവണ അതിഥികളായി എത്തുന്നത്. ഇരുവരുടെയും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും തമാശ കലർന്ന മറുപടികളുമെല്ലാം ചേർന്നിട്ടുള്ളതാണ് എപ്പിസോഡ്.

    കരൺ ജോഹർ അനിൽ കപൂറിനോട് ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. നിങ്ങളുടെ യൌവനം എക്കാലത്തും നിലനിർത്താൻ സഹായിക്കുന്ന ഘടകം എന്തെന്നാണ് ചോദ്യം. “സെക്സ്... സെക്സ്... പിന്നെയും സെക്സ്...” ഇങ്ങനെയാണ് അനിൽ കപൂർ ആ ചോദ്യത്തിന് ഉത്തരം പറയുന്നത്. ഉത്തരം കേട്ടപ്പോൾ തന്നെ വരുൺ ധവാനും കരൺ ജോഹറും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

    ക്യാമറ വീണ്ടും അനിൽ കപൂറിലേക്ക് ചെല്ലുമ്പോൾ, “ഇതെല്ലാം നേരത്തെ സ്ക്രിപ്റ്റ് ചെയ്തതാണ്,” എന്നാണ് അദ്ദേഹം പറയുന്നത്. ദീപിക പദുക്കോണിന് ഒപ്പമാണോ അതോ കത്രീന കൈഫിന് ഒപ്പമാണോ അഭിനയിക്കാൻ കൂടുതൽ താൽപര്യമെന്ന് അനിൽ കപൂർ വരുൺ ധവാനോട് ചോദിക്കുന്നുണ്ട്. “എന്നെ കണ്ടാൽ ഒരു ചെറിയ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പലപ്പോഴും പലരും പറയാറുണ്ട്. അതിനാൽ... എനിക്ക് തോന്നുന്നത്,” ധവാൻെറ ഉത്തരം പാതിവഴിയിൽ തടസ്സപ്പെടുത്തി കരൺ ജോഹർ.

    “അപ്പോൾ അവർക്ക് നിങ്ങളേക്കാൾ പ്രായം കൂടുതൽ തോന്നുന്നുണ്ടെന്നാണോ പറഞ്ഞ് വരുന്നത്,” എന്നായി കരണിൻെറ ചോദ്യം. “അല്ല ഞാൻ അവരേക്കാൾ പ്രായം കുറഞ്ഞയാളാണ്,” ധവാൻെറ മറുപടി വന്നു. “അതായത് അവർക്ക് നിങ്ങളേക്കാൾ പ്രായം കൂടുതൽ ആണെന്നല്ലേ?” കരൺ ജോഹർ ധവാനെ വിടുന്നേയില്ല. “അത് നിങ്ങൾ പറയുന്നതാണ്,” എന്ന് പറഞ്ഞ് വരുൺ ധവാൻ വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

    ദാമ്പത്യത്തിൽ പരസ്പര വിശ്വാസത്തിനുള്ള പ്രാധാന്യം എന്താണെന്നാണ് കരൺ ജോഹർ അടുത്തതായി ഇരുവരോടും കൂടി ചോദിക്കുന്നത്. താൻ വളരെ ആത്മാർഥതയും സത്യസന്ധതയും ഉള്ള ഒരാളാണ് എന്നായിരുന്നു അനിൽ കപൂറിൻെറ മറുപടി. താൻ പറയുന്ന രീതി ശരിയല്ലേയെന്ന് അദ്ദേഹം കരൺ ജോഹറിനോട് തിരിച്ച് ചോദിക്കുന്നുണ്ട്. അതിനെന്താണ് പ്രസക്തിയെന്ന് കരൺ പറഞ്ഞപ്പോൾ “ഞാൻ എൻെറ ഭാര്യയുമായി ബന്ധപ്പെട്ട കാര്യമാണ് പറയുന്നത്,” എന്നായിരുന്നു അനിൽ കപൂറിൻെറ മറുപടി.

    Also Read- സന്തോഷം അടക്കാനായില്ല, ഐശ്വര്യ റായ് ഓടിവന്നു കെട്ടിപ്പിടിച്ചു

    ഷോയിലെ റാപ്പിഡ് ഫയർ സെക്ഷനിൽ നിന്നുള്ള ഒരു ഭാഗവും ട്രെയിലറുണ്ട്. വരുൺ ധവാനോടുള്ള ചോദ്യങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. “സെൽഫികളോട് ഏറ്റവും പ്രിയമുള്ള ആൾ ആരാണ്,” “ഗോസിപ്പ് പറയാൻ കൂടുതൽ ഇഷ്ടം ആർക്കാണ്,” “തെറ്റായ തിരക്കഥകൾ തെരഞ്ഞെടുക്കാറുണ്ടോ,” “ആരാണ് അപരിചിതരോട് ഫ്ലേർട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” ഇങ്ങനെയൊക്കെയാണ് വരുണിനോട് കരണിൻെറ ചോദ്യങ്ങൾ. ഇതിനെല്ലാം “അർജുൻ കപൂർ” എന്ന ഒരൊറ്റ ഉത്തരമാണ് വരുൺ പറയുന്നത്. “അവൻ എൻെറ അനന്തരവനാണ്,” എന്ന് അനിൽ കപൂർ പറയുന്നതും ട്രെയിലറിൽ കേൾക്കാം. അനിൽ കപൂറും വരുൺ ധവാനും ചേർന്നുള്ള ഡാൻസും ട്രെയിലറിലുണ്ട്.
    Published by:Anuraj GR
    First published: