കൊൽക്കത്ത: കോവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷം കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേള (KIFF)നീട്ടി വെക്കാൻ ബംഗാൾ സർക്കാർ തീരുമാനം. അടുത്ത വർഷം ജനുവരിയിൽ ഫിലിം ഫെസ്റ്റിവൽ നടത്തുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
നവംബർ 5 മുതൽ 12 വരെയായിരുന്നു ചലച്ചിത്രമേള നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ടെന്ന ഗ്ലോബൽ ഫിലിം ഫ്രാറ്റേണിറ്റിയുടെ അഭിപ്രായം മാനിച്ച് നീട്ടിവെക്കുകയാണെന്ന് മമതാ ബാനർജി അറിയിച്ചു.
ജനുവരി 8 മുതൽ 15 വരെ ചലച്ചിത്രമേള നടത്താനാണ് പുതിയ സാഹചര്യത്തിലെ തീരുമാനം.
After receiving global film fraternity's consent, I hereby inform all stakeholders of Kolkata International Film Festival & cine lovers that our festival has been rescheduled, given the current circumstances. It will now be held from Jan 8-15, 2021. Let the preparations begin!
1995 ലാണ് കൊൽക്കത്ത അന്താരാഷട്ര ചലച്ചിത്രമേള ആരംഭിച്ചത്. ഏഷ്യൻ, ഇന്ത്യൻ, അന്താരാഷ്ട്ര വിഭാഗങ്ങളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്. കഴിഞ്ഞ വർഷം ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്.
അമിതാബ് ബച്ചനായിരുന്നു ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നതെങ്കിലും ആരോഗ്യകാരണങ്ങളെ തുടർന്ന് അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു. തുടർന്നാണ് ഷാരൂഖ് ഖാൻ ഉദ്ഘാടകനായത്.
കോവിഡിനെ തുടർന്ന് 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചിരുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്കാണ് മാറ്റിവച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും അടുത്ത വർഷത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. അടുത്ത വർഷം ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.