• HOME
  • »
  • NEWS
  • »
  • film
  • »
  • D Imman| സംഗീത സംവിധായകൻ ഡി ഇമ്മൻ വീണ്ടും വിവാഹിതനായി

D Imman| സംഗീത സംവിധായകൻ ഡി ഇമ്മൻ വീണ്ടും വിവാഹിതനായി

കഴിഞ്ഞ വർഷമാണ്  ഇമ്മൻ വിവാഹമോചിതനാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.

Image: Instagram

Image: Instagram

  • Share this:
    സംഗീത സംവിധായകൻ ഡി ഇമ്മൻ (D Imman)വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് ആർട്ട് ഡയറക്ടർ ഉബാൽദിന്റെ മകൾ അമേലിയ ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

    ഗായകൻ ക്രിഷ്, നടി സംഗീത, കുട്ടി പദ്മിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ്  ഇമ്മൻ വിവാഹമോചിതനാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.

    Also Read-പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്; കെജിഎഫ് 3 ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്ന് നിർമാതാക്കൾ

    പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് മോണിക്ക റിച്ചാർഡും ഡി ഇമ്മനും വിവാഹമോചിതരായത്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. 2008 ലായിരുന്നു ആദ്യ വിവാഹം.



    ‘തമിഴൻ’എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. രജനികാന്ത് ചിത്രം ‘അണ്ണാത്തേ’യ്ക്കു വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മൻ ആണ്. തമിഴിനു പുറമേ, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

    2019 ൽ പുറത്തിറങ്ങിയ അജിത് കുമാർ-നയൻതാര ചിത്രം വിശ്വാസത്തിലെ ഗാനത്തിലൂടെ ദേശീയ പുരസ്കാരവും ഇമ്മന് ലഭിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: