നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | ടെറസ്സില്‍ വച്ച് ഒരു തെങ്ങിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ മോഹന്‍ലാലിനെ നിര്‍ത്തി: മോഹൻലാലിൻറെ ആദ്യ ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫർ നമ്പ്യാതിരി

  Mohanlal | ടെറസ്സില്‍ വച്ച് ഒരു തെങ്ങിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ മോഹന്‍ലാലിനെ നിര്‍ത്തി: മോഹൻലാലിൻറെ ആദ്യ ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫർ നമ്പ്യാതിരി

  KP Nambiathiri rewinds the maiden photoshoot of Mohanlal | മോഹൻലാലിൻറെ ആദ്യ ഫോട്ടോഷൂട്ട് പകർത്തിയ കെ.പി. നമ്പ്യാതിരിയുടെ ഓർമ്മകളിലൂടെ

  ബറോസ് ലൊക്കേഷനിൽ നിന്നും

  ബറോസ് ലൊക്കേഷനിൽ നിന്നും

  • Share this:
   'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയ്ക്ക് വേണ്ടി ഒരു ചെറുപ്പക്കാരനെ ഫ്രയിമുകളയിൽ പതിപ്പിച്ചതിന്റെ ഓർമ്മ ഇപ്പോഴും കെ.പി. നമ്പ്യാതിരി എന്ന സ്റ്റിൽ ഫോട്ടോഗ്രാഫറുടെ മനസ്സിലുണ്ട്. അത് മോഹൻലാൽ ആയിരുന്നു. ഇന്ന് 'ബറോസ്' എന്ന ചിത്രത്തിലൂടെ സംവിധായകനായി മോഹൻലാൽ മാറുമ്പോഴും ആ സിനിമയുടെ അണിയറയിൽ സ്റ്റീരിയോഗ്രാഫറായി നമ്പ്യാതിരി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ക്യാമറയിൽ തന്നെയാണ് 'ബറോസ്' എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ സ്റ്റില്ലുകൾ പകർത്തിയതും.

   നമ്പ്യാതിരി ആദ്യമായി ഛായാഗ്രാഹകനായത് മോഹൻലാലിൻറെ തന്നെ 'ലാൽ സലാം' എന്ന ചിത്രത്തിൽ എന്നത് മറ്റൊരു യാദൃശ്ചികത. വേണു നാഗവള്ളിയാണ് ആ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ബറോസിന്റെ മുന്നൊരുക്കങ്ങൾക്കിടെ ഒരു ദിവസം ഭാര്യ സുചിത്രയെ നമ്പ്യാതിരിക്ക് പരിചയപ്പെടുത്തിയത് ആ ആദ്യ ചിത്രത്തിന്റെ ഓർമ്മപുതുക്കലോടെയാണ്. 'നാന ഓൺലൈനിന്' നൽകിയ അഭിമുഖത്തിൽ മോഹൻലാലിൻറെ ആ ഫോട്ടോഷൂട്ട് ദിനങ്ങളെക്കുറിച്ച് നമ്പ്യാതിരി ഓർക്കുന്നു.

   "ഞാന്‍ അക്കാലത്ത് മദ്രാസില്‍ കോടമ്പാക്കത്ത് അപ്സര എന്നൊരു ലോഡ്ജിലാണ് താമസിച്ചുകൊണ്ടിരുന്നത്. ആര്‍.കെയുമായി പരിചയമുണ്ടായിരുന്നതുകൊണ്ട് ഇടയ്ക്കിടെ ആര്‍.കെയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം ഒരു ഉച്ചകഴിഞ്ഞനേരത്ത് ആര്‍.കെ. അപ്സര ലോഡ്ജിലേക്ക് വിളിച്ചിട്ട് എന്നോട് പറഞ്ഞു, ക്യാമറയുമായി ഒന്നുവരണം, ഒരാളുടെ കുറച്ച് ഫോട്ടോകളെടുക്കണമെന്ന്. ഞാനങ്ങനെ ആര്‍.കെയുടെ വീട്ടില്‍ ചെന്നു. ടെറസ്സില്‍ വച്ച് ഒരു തെങ്ങിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ മോഹന്‍ലാലിനെ നിര്‍ത്തി. എന്‍റെ കയ്യില്‍ അന്ന് 35 mm ന്‍റെ ചെറിയ ഒരു ക്യാമറയാണുണ്ടായിരുന്നത്. ഒരു റോള്‍ ഫിലിമില്‍ 36 ഫ്രെയിം ഫോട്ടോകളെടുക്കാം. അങ്ങനെ മോഹന്‍ലാലിന്‍റെ പല പോസിലുള്ള 36 ഫോട്ടോകളെടുത്തു. അന്നവിടെ ലാലിനൊപ്പം വേറെ മൂന്നുനാലുപേരും കൂടിയുണ്ടായിരുന്നു. അന്ന് അവര്‍ ആരെയും എനിക്ക് പരിചയമില്ലായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവര്‍ പ്രിയദര്‍ശനും സുരേഷ്കുമാറും അശോക്കുമാറും കിരീടം ഉണ്ണിയും ഒക്കെ ആയിരുന്നുവെന്ന് പിന്നീട് ഞാനറിഞ്ഞു.   അവര്‍ കൊണ്ടുവന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ഫിലിമിലാണ് ഞാന്‍ ഫോട്ടോകളെടുത്ത് കൊടുത്തത്. ഫിലിം അവരുടെ കയ്യില്‍ തിരിച്ചുകൊടുത്തു. അവരത് തിരുവനന്തപുരത്തിന് കൊണ്ടുപോയി ശിവറാം സ്റ്റുഡിയോയില്‍ ഏല്‍പ്പിച്ച് വാഷ് ചെയ്യുകയും പ്രിന്‍റ് എടുക്കുകയുമാണ് ചെയ്തിരുന്നത്. അന്ന് ഹിന്ദി സിനിമയിലെ നടന്‍ രാജേഷ് ഖന്ന തിളങ്ങി നിന്ന സമയമാണ്. രാജേഷ് ഖന്നയെപ്പോലെ മുടി അല്‍പ്പം നീട്ടിവളര്‍ത്തിയിട്ടുണ്ടായിരുന്നു ഞാന്‍. മോഹന്‍ലാലും അന്ന് മുടി അല്‍പ്പം നീട്ടി വളര്‍ത്തിയിട്ടുണ്ടായിരുന്നതുകൊണ്ട് രാജേഷ് ഖന്നയുടെ ഒരു സ്റ്റൈലില്‍ ഞാന്‍ തന്നെ ലാലിന്‍റെ മുടിയൊന്ന് ചീകി ഒതുക്കിയിട്ടൊക്കെയാണ് അന്ന് ഫോട്ടോയെടുത്തത്," നമ്പ്യാതിരി അഭിമുഖത്തിൽ പറഞ്ഞു.

   നവോദയ അപ്പച്ചൻ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത  സിനിമയിൽ മോഹൻലാൽ, ശങ്കർ, പൂർണ്ണിമ ജയറാം എന്നിവർ പുതുമുഖങ്ങളായിരുന്നു. 1980ലാണ് ചിത്രം റിലീസ് ചെയ്തത്.

   Summary: K.P. Nambyathiri, who first had a photoshoot of Mohanlal, rewinds the memories
   Published by:user_57
   First published:
   )}