നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മാരൻ മറുകിൽ ചോരും'; റൊമാൻസിൽ കൃഷ്ണശങ്കറും ദുർഗയും; കുടുക്ക് 2025-ലെ ഗാനം ട്രെൻഡിങ്

  'മാരൻ മറുകിൽ ചോരും'; റൊമാൻസിൽ കൃഷ്ണശങ്കറും ദുർഗയും; കുടുക്ക് 2025-ലെ ഗാനം ട്രെൻഡിങ്

  ഗാനം പുറത്തിറങ്ങി വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. യൂട്യൂബിൽ ട്രെൻഡിങ് ചാർട്ടിലും ഗാനം ഇടംനേടി

  Durga-Krishna

  Durga-Krishna

  • Share this:
   കൃഷ്ണശങ്കറും ദുർഗാ കൃഷ്ണയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ മാരൻ മറുകിൽ ചോരും എന്ന ഗാനം ട്രെൻഡിങ്ങായി. സിദ് ശ്രീറാമും ഭൂമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്‍റെ വരികൾക്ക് ഭൂമി ശ്രുതിലക്ഷ്മിയാണ് ഈണം പകർന്നിരിക്കുന്നത്. ഗായികയായ ഭൂമി സംഗീതസംവിധായികയാകുന്ന ആദ്യ ചിത്രമാണ് കുടുക്ക് 2025. ഈ ചിത്രത്തിലെ ഗാനം ഭൂമി രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ആദം, നിലം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ വിവിധ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭൂമി എന്ന പേരിൽ മ്യൂസിക് ബാൻഡും നടത്തുന്നുണ്ട്.

   'മാരൻ മറുകിൽ ചോരും' എന്ന ഗാനം പുറത്തിറങ്ങി വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. യൂട്യൂബിൽ ട്രെൻഡിങ് ചാർട്ടിലും ഗാനം ഇടംനേടി. ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പാട്ടിന്‍റെ ടീസർ നേരത്തെ വൈറലായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ചിത്രത്തിലെ തെയ് തക തെയ് തക എന്ന ഗാനവും ഹിറ്റായിരുന്നു. മണികണ്ഠ അയ്യപ്പയാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്.

   കൃഷ്ണശങ്കർ, ദുർഗാ കൃഷ്ണ എന്നിവർക്ക് പുറമെ ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക, രഘുനാഥ് പലേരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ്. വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. അഭിമന്യു വിശ്വനാഥൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു.

   വിനയ് ഫോർട്ടിന്റെ 'വാതിൽ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

   വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍

   സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി. കെ. ബെെജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

   എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: അയ്യപ്പൻ നായർ ഭീംല നായക്; അയ്യപ്പനും കോശിയും തെലുങ്ക് റീമേക് വീഡിയോ പുറത്തിറങ്ങി

   പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിക്കുന്ന 'അയ്യപ്പനും കോശിയും' തെലുങ്ക് മേക്കിങ് വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടു. അടുത്ത വർഷം സംക്രാന്തിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.

   പവന്റെ കഥാപാത്രത്തിന് ഭീംല നായക് എന്നാണ് പേര് നൽകിയിരിക്കുന്നത്, അതേസമയം ചിത്രത്തിലെ റാണയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ചലച്ചിത്ര പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കാരണം നിർത്തിവച്ചതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

   ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യും, ഹിറ്റ് ചലച്ചിത്ര നിർമ്മാതാവ് ത്രിവിക്രം ഡയലോഗുകൾ രചിച്ചിരിക്കുന്നു.
   Published by:Anuraj GR
   First published: