സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായ നൈസലിന്റെ പെർഫെക്റ്റ് ഒ.കെ. രസകരമായ ബീറ്റുകളുള്ള പാട്ടായി മാറിയ കാര്യം പലരും അറിഞ്ഞുകാണും. പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലാതെ ഏതാനും ഇംഗ്ലീഷ് വാക്കുകൾ ചേർത്തുള്ള പ്രയോഗമാണ് ഈ ഡയലോഗ് ഹിറ്റാവാൻ കാരണമായത്.
ഇപ്പോൾ ആ ഗാനത്തിന് ചുവടുകൾ തീർത്ത് വരികയാണ് കൃഷ്ണകുമാറും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ദിയയുടെ ഏറ്റവും പുതിയ വീഡിയോയിലാണ് അച്ഛനും മകളും ചേർന്ന് അടിപൊളി സ്റ്റെപ്പുകളുമായി എത്തിയിരിക്കുന്നത്.
രണ്ടുപേരും ലുങ്കി മടക്കിക്കുത്തിയുള്ള സ്‌പെഷൽ പെർഫെക്റ്റ് ഒ.കെ. 'ലുങ്കി ഡാൻസുമായാണ്' വരവ്. സഹോദരിമാരും അപ്പച്ചിയും സുഹൃത്തുക്കളുമെല്ലാം ദിയയുടെ വീഡിയോകളിൽ ഉണ്ടാവാറുണ്ട്. (വീഡിയോ ചുവടെ)
തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി നടൻ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. സിറ്റിംഗ് എം.എൽ.എ. ആയ കോൺഗ്രസ്സിന്റെ ശിവകുമാറിനെ പോലും പിന്നിലാക്കിയാണ് തലസ്ഥാനത്ത് ഇടതുമുന്നേറ്റമുണ്ടായത്. എന്നാൽ വിജയംകാണാതെ വന്നപ്പോൾ കൃഷ്ണകുമാറിന്റെ മക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ പോലും ലക്ഷ്യംവച്ചുകൊണ്ട് കടുത്ത സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായിരുന്നു. അപ്പോൾ പ്രതികരിച്ചത് ദിയയാണ്.
രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അത്തരക്കാർ ലക്‌ഷ്യം വച്ചു. ഒരു ഉൽപ്പന്നത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിയ ഇട്ട പോസ്റ്റിനു താഴെ മോശമായ രീതിയിൽ അച്ഛൻ കൃഷ്ണകുമാറിനെ അന്വേഷിച്ചു കൊണ്ടുള്ള അവഹേളനപരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ദിയ കുറിക്കു കൊള്ളുന്ന രീതിയിൽ തന്നെ മറുപടി കൊടുത്തു.
"ഇന്നലെ മുതൽ എന്റെ അച്ഛൻ എവിടെ എന്ന് ചോദിക്കുന്ന സകല തോൽവികൾക്കും വേണ്ടിയാണ് ഈ കമന്റ്. അദ്ദേഹം ആരോഗ്യവാനായി വീട്ടിൽ തന്നെയുണ്ട്. ഇത്തരം കമന്റുകൾ ഇടുന്നതിന് മുൻപ് സ്വന്തം കുടുംബത്തെയും അച്ഛനെയും കുറിച്ച് അന്വേഷിക്കൂ (അങ്ങനെ ***)," കമന്റിന്റെ സ്ക്രീൻഷോട്ടിനൊപ്പം ദിയ കുറിച്ചു.
മുൻപ് അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോഴും ദിയ വിമർശിക്കപ്പെട്ടിരുന്നു. അന്ന് 'എന്റെ തന്തയെ അല്ലാതെ മറ്റുള്ളവരുടെ തന്തയെ പിന്തുണയ്ക്കണോ' എന്നായിരുന്നു ദിയയുടെ ചോദ്യം. സൈബർ ആക്രമണകാരികൾ മൂത്ത മകൾ അഹാനയെയും ലക്ഷ്യമിട്ടിരുന്നു. വോട്ട് ചെയ്യാൻ നേരത്ത് അഹാന നാട്ടിൽ വന്നിരുന്നില്ല.
എന്നാൽ തനിക്ക് വോട്ട് നൽകിയവർക്കെല്ലാം കൃഷ്ണകുമാർ നന്ദി അറിയിച്ചിരുന്നു. ഒപ്പം വിജയിച്ച സ്ഥാനാർത്ഥിക്കും ആശംസ നൽകി.
Summary: Krishnakumar and daughter Diya Krishna shake a leg to a modified version of 'Perfect OK' viral video. The video was posted on Diya's Instagram handle. Krishnakumar and Diya are wearing a lungi and making funny yet interesting steps to the song. Several followers of theirs have responded to the videoഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.