• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush | കണ്ണീരണിഞ്ഞ സീതയായി കൃതി സനോണ്‍; ആദിപുരുഷിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Adipurush | കണ്ണീരണിഞ്ഞ സീതയായി കൃതി സനോണ്‍; ആദിപുരുഷിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ജൂൺ 16നാകും ആദിപുരുഷ് തിയറ്ററിൽ എത്തുക.

  • Share this:

    റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ പ്രഭാസ് രാമനായെത്തുമ്പോള്‍ ബോളിവുഡ് താരം കൃതി സനോണ്‍ ആണ് സീതയായെത്തുന്നത്. കണ്ണീരണിഞ്ഞ ചിന്താവിഷ്ടയായ സീതാദേവിയുടെ വേഷത്തിലെത്തുന്ന കൃതിയെയാണ് മോഷന്‍ പോസ്റ്ററില്‍ കാണാന്‍ കഴിയുക. ‘റാം.സിയാ..റാം’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

    ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി കൃതി സനോന്‍ സീതാദേവിയായും സെയ്ഫ് അലിഖാന്‍ രാവണനായും എത്തും. സിനിമയുടെ ആദ്യം ഇറങ്ങിയ ടീസറിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവാരമില്ലാത്ത വിഎഫ്കസും കഥാപാത്രങ്ങളുടെ ഗെറ്റപ്പും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

    Also Read- Adipurush | അഗ്നിജ്വലിക്കുന്ന അമ്പും വില്ലുമേന്തി പ്രഭാസ്; ആദിപുരുഷ് ‘ജയ് ശ്രീറാം’ മോഷന്‍ പോസ്റ്റര്‍

    ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു .ജൂൺ 16നാകും ആദിപുരുഷ് തിയറ്ററിൽ എത്തുക.  ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

    Published by:Arun krishna
    First published: