രണ്ട് വനിതാ സംവിധായകരുടെ സിനിമകളുടെ നിർമാണം; മുന്നോട്ടു പോകാൻ KSFDCക്ക് ഹൈക്കോടതിയുടെ അനുമതി

രണ്ട് വനിതാ സംവിധായകർക്ക് സിനിമ നിർമിക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു

News18 Malayalam | news18
Updated: November 22, 2019, 12:56 PM IST
രണ്ട് വനിതാ സംവിധായകരുടെ സിനിമകളുടെ നിർമാണം; മുന്നോട്ടു പോകാൻ KSFDCക്ക് ഹൈക്കോടതിയുടെ അനുമതി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 22, 2019, 12:56 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി നിർമിക്കുന്ന ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കെ എസ് എഫ് ഡിസിക്ക് ഹൈക്കോടതിയുടെ അനുമതി. രണ്ട് വനിതാ സംവിധായകരുടെ സിനിമകളുടെ നിർമാണവുമായി മുന്നോട്ടു പോകാനാണ് അനുമതി നൽകിയിരിക്കുന്നത്.

രണ്ട് വനിതാ സംവിധായകർക്ക് സിനിമ നിർമിക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. തുടർന്ന്, വിദഗ്ദരടങ്ങിയ ജൂറി രണ്ട് സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ ധനസഹായം; സർക്കാർ പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ

ഇതുമായി മുന്നോട്ടു പോയ സമയത്ത് നാലുപേർ ഇതിനെതിരെ നാലുപേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ, ഹൈക്കോടതി ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കെ എസ് എഫ് ഡിസിക്ക് ഹൈക്കോടതിയുടെ അനുമതി നൽകുകയായിരുന്നു.
First published: November 22, 2019, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading