HOME » NEWS » Film »

കുണ്ഡ്രത്തിലെ കുമരനുക്ക് കൊണ്ടാട്ടം; ഷൂട്ടിംഗ് കഴിഞ്ഞ സന്തോഷത്തിൽ നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബൻ

Kunchacko Boban and team shake a leg after pack up | അപ്രതീക്ഷിതമായി പാക്ക് അപ്പ് പറഞ്ഞ സന്തോഷത്തിൽ കുഞ്ചാക്കോ ബോബനും കൂട്ടരും

News18 Malayalam | news18-malayalam
Updated: January 5, 2021, 3:27 PM IST
കുണ്ഡ്രത്തിലെ കുമരനുക്ക് കൊണ്ടാട്ടം; ഷൂട്ടിംഗ് കഴിഞ്ഞ സന്തോഷത്തിൽ നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബന്റെ ഡാൻസ്, കുഞ്ചാക്കോ ബോബൻ
  • Share this:
പെട്ടെന്ന് ഒരു ദിവസത്തെ ഷൂട്ടിംഗ് നിർത്തി പാക്ക് അപ്പ് പറഞ്ഞാലുള്ള സന്തോഷം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കുഞ്ചാക്കോ ബോബൻ കാണിച്ചു തരും. ഒപ്പം ചെമ്പൻ വിനോദ് ജോസും ചേരുന്നു. കുണ്ഡ്രത്തിലെ കുമരനുക്ക് കൊണ്ടാട്ടം... എന്ന പാട്ടു കൊണ്ടാണ് ചാക്കോച്ചനും ടീമും ചുവടുവയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

'തമാശക്ക്'‌ ശേഷം അഷ്‌റഫ് ഹംസ സംവിധാനം നിർവഹിക്കുന്ന 'ഭീമന്റെ വഴി' കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് കുറ്റിപ്പുറത്ത് ചിത്രീകരണം തുടങ്ങി. ‌ ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. (വീഡിയോ ചുവടെ)









View this post on Instagram






A post shared by Kunchacko Boban (@kunchacks)






അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ജിനു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഭീമന്റെ വഴി'. 'തമാശയിലെ' നായികയായിരുന്നു ചിന്നു ചാന്ദിനി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും കൂടിയുണ്ട്.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ്. 2021 ഏപ്രിൽ മാസം ചിത്രം പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.
Published by: user_57
First published: January 5, 2021, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories