• HOME
  • »
  • NEWS
  • »
  • film
  • »
  • KUNCHACKO BOBAN ARRIVES WITH CHACKOCHANCHALLENGE TO WARD OFF LOCKDOWN WEARINESS

Kunchacko Boban | ലോക്ക്ഡൗൺ വിരസത ഇല്ലാതാക്കാനും പുതിയ ശീലങ്ങൾ വികസിപ്പിക്കാനും കുഞ്ചാക്കോ ബോബൻ ഒപ്പം കൂടുന്നു

ചാക്കോച്ചൻ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ

  • Share this:
    ലോകമെമ്പാടും ലോക്ക്ഡൗൺ എന്ന വാക്ക് പരിചിതമായത് 2020ലാണ്. കോവിഡ് മഹാമാരി കൂടുതൽ നാശനഷ്‌ടങ്ങൾ വിതയ്ക്കാതിരിക്കാൻ രാജ്യം മുഴുവൻ പൂട്ടിയിട്ട അവസ്ഥയിലൂടെ ഓരോ പൗരനും കടന്നു പോയി. നിനച്ചിരിക്കാതെ, മാസങ്ങൾ വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന ജനത നേരിട്ട മാനസിക സംഘർഷങ്ങൾ വളരെ വലുതായിരുന്നു. വീണ്ടുമൊരു ലോക്ക്ഡൗൺ കൂടി സംജാതമായിരിക്കുന്നു. ഈ വേളയിൽ മാനസികാരോഗ്യം നിങ്ങളിൽ ഉറപ്പു വരുത്താൻ ചാക്കോച്ചൻ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ ഇന്ന് മുതൽ ഒരാഴ്ചക്കാലത്തേക്ക് ചാക്കോച്ചൻ ടിപ്പുകൾ കാണാം, പിന്തുടരാം. #ChackochanChallenge എന്ന ഹാഷ്ടാഗ് നൽകിയ പരിപാടിയാണിത്.

    "ഞാൻ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എൻ്റെ ഈ പോസ്റ്റിന് കാരണം.
    16 വരെ ലോക്ക്ഡൗൺ നീട്ടിയതോടെ പ്ലാൻ ചെയ്തിരുന്ന പല പദ്ധതികളും പലർക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസികാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.

    ഇത് മനസ്സിൽ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു.

    ഇതിൽ മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ ഉണ്ട്. അതിനാൽ, നാളെ മുതൽ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്‌ഡേറ്റുകൾക്കായി എന്റെ പേജിൽ വരിക.

    ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാൻ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മൾ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും.
    #ChackochanChallenge," അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.



    ലോക്ക്ഡൗൺ നാളുകളിൽ ചാക്കോച്ചൻ കഴിവതും ശാരീരികവും മാനസികവുമായ വ്യായാമങ്ങളിൽ ഏർപ്പെടാൻ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷവും കുഞ്ചാക്കോ ബോബൻ വീടിനുള്ളിൽ ഷട്ടിൽ കളിക്കുകയും ഫ്ളാറ്റിലെ സ്റ്റെയർകെയ്‌സിൽ കയറി ഇറങ്ങി വ്യായാമം ചെയ്യുകയും ശീലമാക്കിയിരുന്നു. സർവോപരി മകൻ ഇസക്കൊപ്പം സമയം ചിലവിടാൻ ചാക്കോച്ചൻ ഏറെ സമയം കണ്ടെത്തിയിരുന്നു.

    അടുത്തിടെ തിയേറ്ററിലും പിന്നീട് ഡിജിറ്റൽ റിലീസുമായി ചാക്കോച്ചന്റെ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. നായാട്ട്, നിഴൽ തുടങ്ങിയ സിനിമകൾ വളരെ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായി മാറുകയും ചെയ്തിരുന്നു. ചിത്രീകരണം നടത്തിയതും പ്രഖ്യാപിക്കപ്പെട്ടതുമായ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ഇനിയും റിലീസ് ചെയ്യാനുണ്ട്.

    Summary: Actor Kunchacko Boban has come up with #ChackochanChallenge, wherein he aims a holistic well-being of both mind and body as we go through lockdown days and tough times. He'd post regular updates on his Facebook page until June 16 which can be followed by those interested
    Published by:user_57
    First published:
    )}