• HOME
  • »
  • NEWS
  • »
  • film
  • »
  • Ottu Movie | 'ആ മനുഷ്യനെ മരണത്തിന് ഒറ്റു കൊടുക്കലാണ് എന്‍റെ ജോലി' ; കുഞ്ചാക്കോ-അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ട്രെയിലര്‍

Ottu Movie | 'ആ മനുഷ്യനെ മരണത്തിന് ഒറ്റു കൊടുക്കലാണ് എന്‍റെ ജോലി' ; കുഞ്ചാക്കോ-അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ട്രെയിലര്‍

മലയാളം,തമിഴ് ഭാഷകളിലായി സെപ്റ്റംബര്‍ 2ന് ചിത്രം തിയേറ്റുകളിലെത്തും

  • Last Updated :
  • Share this:
    കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'ഒറ്റ്' ട്രെയിലര്‍ പുറത്ത്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉപയോഗിച്ച് ഒരു ത്രില്ലിങ് മൂഡിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.മലയാളം,തമിഴ് ഭാഷകളിലായി സെപ്റ്റംബര്‍ 2ന് ചിത്രം തിയേറ്റുകളിലെത്തും. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ടോവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയനായ ഫെല്ലിനി ടിപിയാണ് ഒറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

    ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ബോളിവുഡ് താരം ജാക്കി ഷ്റോഫ് ആണ് സിനിമയിലെ മറ്റൊരു പ്രധാനതാരം.



    ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

    ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.
    Published by:Arun krishna
    First published: