കുഞ്ചാക്കോ ബോബൻ വീണ്ടും നിർമാതാകുന്നു. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ ഉദയാ പിക്ചേഴ്സ് എന്ന ബാനറിലാണ് സിനിമ നിർമിക്കുന്നത്. ഷെബിൻ ബക്കറുമായി ചേർന്നാണ് നിർമ്മാണം. ടേക്ക് ഓഫ്, മാലിക് സിനിമകളിലൂടെ ശ്രദ്ധേയനായ മഹേഷ് നാരായണൻ ആണ് 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മലയാള സിനിമയിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'അറിയിപ്പ്'. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മാലിക്കിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്ഹാസ്സന് നായകനാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാമ് പുറത്ത് വന്നത്. കമല്‍ഹാസന്റെ തന്നെ ഹിറ്റ് ചിത്രമായ തേവര്‍മകന്റെ രണ്ടാം ഭാഗമായിട്ടാണ് പുതിയ ചിത്രം ഒരുക്കുന്നത്. 'തലൈവര്‍ ഇറുക്കിന്ട്രാന് ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിശ്വരൂപം ഒന്നും രണ്ടും ഭാഗത്തില്‍ മഹേഷ് നാരായണന് ആയിരുന്നു എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചത്.
ഉദയ വീണ്ടും നിർമാണ രംഗത്തേക്ക് കടക്കുകയാണെന്ന് മാസങ്ങൾക്ക് മുൻപ് കുഞ്ചാക്കോ ബോബൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആലപ്പുഴ ജില്ലയിൽ പാതിരാപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്. നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയും ചലച്ചിത്രവിതരണക്കാരൻ കെ വി കോശിയും ചേർന്ന് 1947ലാണ് ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചത്. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു.
'വെള്ളിനക്ഷത്രം' (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം. 1986 ൽ അനശ്വര ഗാനങ്ങൾ എന്ന ചലച്ചിത്രമാണ് ഉദയ അവസാനമായി നിർമ്മിച്ചത്. പിന്നീട് 2016 ൽ കുഞ്ചാക്കോ ബോബൻ തന്റെ ഉടമസ്ഥതയിൽ പുനരുജ്ജീവിപ്പിച്ച കമ്പനി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രം നിർമിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.