അനിയത്തിപ്രാവ് (Aniyathipraavu) എന്ന സിനിമ റിലീസ് ചെയ്ത് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുകയാണ്. കുഞ്ചാക്കോ ബോബന് (Kunchacko Boban) ശാലിനി (Shalini Ajithkumar ) എന്നീ താരങ്ങള്‍ മലയാളത്തില്‍ തരംഗമായതിന് ഒപ്പം തന്നെ ശ്രദ്ധക്കപ്പെട്ട ഒരു വാഹനം കൂടിയുണ്ടായിരുന്നു. ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ (Splendor) എന്ന ബൈക്ക്.
സിനിമക്ക് ഒപ്പം തന്നെ ആ സ്പ്ലെന്‍ഡര്‍ ബൈക്കും കേരള കരയില്‍ തരംഗമായി മാറി. ഇപ്പോഴിതാ തന്റെ സിനിമ ജീവതിത്തിലെ വഴിത്തിരിവില്‍ ഒപ്പം ഓടിയ ആ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ പക്കലാണ് ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. ഒരു പാട് അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് താരം ഈ വാഹനം കണ്ടെത്തുന്നതും സ്വന്തമാക്കുന്നതും.
അനിയത്തിപ്രാവ് പുറത്തിറങ്ങി നാളെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഒരു പാട് ഓർമ്മകൾ സമ്മാനിച്ച വാഹനം താരം സ്വന്തമാക്കുന്നത്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗമായിരുന്നു ഈ ബൈക്ക്.
97.2 സി.സി. ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് സ്പ്ലെന്ഡറിനുള്ളത്. 7.44 ബി.എച്ച്.പി. പവറും 7.95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. 60 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയും സ്പ്ലെന്‍ഡറിന് ലഭിക്കും. 2011 ഹീറോയും ഹോണ്ടയും പിരിഞ്ഞതിന് ശേഷവും ഹീറോ പുതിയ രൂപത്തില്‍ സ്പ്ലെന്‍ഡര്‍ പുറത്തിറക്കുന്നുണ്ട്.
VIjay in Beast | 'ബീസ്റ്റ്' സിനിമയിലെ വിജയ്യുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ലീക്കായി; ചിത്രം വൈറൽ
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഇളയദളപതി വിജയ്യുടെ (Ilayathalapathy Vijay) 'ബീസ്റ്റിന്റെ' (Beast movie) റിലീസ് തിയതി പ്രഖ്യാപിച്ച ശേഷം ആരാധകർക്കിടയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആരാധകരുടെ സ്നേഹവും ആവേശവും കണ്ട് ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനുള്ള പാതയിലാണെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ, ബീസ്റ്റിലെ വിജയുടെ ലുക്കിന്റെ രണ്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. 'ബീസ്റ്റ്' ലുക്ക് ടെസ്റ്റിനിടെയാണ് വിജയുടെ ചിത്രങ്ങൾ ചിത്രീകരിച്ചത്.
ചിത്രങ്ങളിലൊന്നിൽ, വിജയ് വെള്ള ഷർട്ടിൽ രക്തക്കറയും കൈയിൽ തോക്കുമായി കാണപ്പെടുന്നു. ഷോട്ട് ആകർഷകമായിരുന്നെങ്കിലും, തന്റെ സ്റ്റൈലിഷ് പോസ്ചറിലും കറുത്ത ഷേഡിലും ഇളയദളപതി കൂൾ ആയി കാണപ്പെട്ടു. രണ്ടാമത്തെ ചിത്രത്തിൽ, വിജയ് ഒരു ക്ലാസിക് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിച്ച്, കറുത്ത കണ്ണട ധരിച്ച്, കോടാലി ചുമന്ന് നിൽക്കുന്ന ലുക്കിലാണ്.
ഈ വർക്കിംഗ് സ്റ്റില്ലുകൾ സിനിമയുടെ പ്രതീക്ഷ ഉയർത്തിക്കഴിഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.