അച്ഛനമ്മമാരോട് മക്കൾക്ക് ഭയഭക്തി ബഹുമാനം വേണമെന്ന പഴമക്കാരുടെ ചൊല്ല് മുതിർന്നവരിൽ നിന്നും പലരും കേട്ടിരിക്കും. ഒരു വയസ്സുള്ള തന്റെ മകൻ ഇസുവിന് ഈ പറഞ്ഞ കാര്യങ്ങളിൽ ഒന്നായ 'ഭയം' തോന്നിത്തുടങ്ങിയിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ പുതിയ ലുക്കും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
"താടിയുള്ള അപ്പനെയെ പേടിയുള്ളു, എന്നാരോ പറഞ്ഞു!! എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു". വായിൽ നിപ്പിൾ വച്ച കുഞ്ഞുവാവയുടെ ഇമോജിക്കൊപ്പം താടിവളർത്തിയ പുതിയ ഫോട്ടോ ചാക്കോച്ചൻ പോസ്റ്റ് ചെയ്യുന്നു.
കുഞ്ഞുമകൻ ഇസഹാക്കിനൊപ്പം നേരം ചിലവഴിക്കുന്നത് ഇഷ്‌ടപ്പെടുന്ന ചാക്കോച്ചന് ലോക്ക്ഡൗൺ വന്നതിൽ പിന്നെയാണ് അതിനായി ധാരാളം സമയം കിട്ടിത്തുടങ്ങിയത്. ഇടയ്ക്കിടെ ഇസുവിന്റെ കുസൃതികളും ചാക്കോച്ചൻ പോസ്റ്റ് ചെയ്യാറുണ്ട്.
ചിത്രത്തിന് താരങ്ങൾ ഉൾപ്പെടെയുള്ളവർ രസകരമായ കമന്റ് നൽകിയിട്ടുണ്ട്. ഇസു ഇതുകണ്ട് പേടിച്ചോ ഇല്ലയോ എന്നകാര്യം ചാക്കോച്ചൻ പറഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kunchacko Boban, Kunchacko Boban child, Kunchacko boban facebook, Priya Kunchacko