HOME » NEWS » Film » KUNCHACKO BOBAN EXTENDS SOLIDARITY TO VICTIMS OF ENDOSULFAN TRAGEDY

Kunchacko Boban | എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സമരത്തിൽ പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

Kunchacko Boban extends solidarity to the victims of endosulfan tragedy | എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശ സമരത്തിൽ നടൻ കുഞ്ചാക്കോ ബോബനും ഒപ്പം ചേരുന്നു

News18 Malayalam | news18-malayalam
Updated: June 24, 2021, 9:53 AM IST
Kunchacko Boban | എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സമരത്തിൽ പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ
  • Share this:
ജൂൺ 30 എന്ന ദിവസം കേരളക്കരയിലെ ജനത ഓർക്കേണ്ടതുണ്ട്. ഒരിക്കലും വിസ്മരിക്കപ്പെടാത്ത ഈ നാട്ടിലെ ഒരു ജനവിഭാഗം അവരുടെ അവകാശങ്ങൾക്കായി നടത്തുന്ന വർഷങ്ങളായുള്ള പടപൊരുതലിന്റെ ദിവസമാണന്ന്; എൻഡോസൾഫാൻ ദുരിതബാധിതരുടേത്.

കാസർഗോഡ് ജില്ലയിലെ 20ൽ പരം ഗ്രാമ പഞ്ചായത്തുകളിൽ എൻഡോസൾഫാൻ എന്ന കീടനാശിനി വിതച്ച വിപത്തിന്റെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങൾ ഇന്നുമുണ്ട്. പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ പോലും ജീവിതമെന്ന സ്വപ്നം നരകതുല്യമായി ജീവിക്കുന്ന കാഴ്ച വാർത്തകളിലൂടെ എങ്ങും എത്തിക്കഴിഞ്ഞു.

12,000 ഏക്കറിൽ പരന്നു കിടക്കുന്ന കശുവണ്ടിത്തോട്ടങ്ങളിൽ തളിച്ച വിനാശകാരിയായ കീടനാശിനി ആ നാട്ടിലെ ജനത്തിന്റെ ജീവിതങ്ങൾക്ക് മേൽ കരിനിഴൽ പടർത്തുകയായിരുന്നു. 1975-2000 കാലഘട്ടങ്ങളിൽ നടന്ന ഈ സംഭവത്തിൽ കാസർഗോഡുകാർ മാത്രമല്ല ദുരിതം നേരിട്ടത്. കാറ്റിലും മഴയിലും അതിന്റെ തിക്തഫലം അയൽസംസ്ഥാനമായ കർണാടകയിലെ ജനത്തിന് മീതെയും ഭീതി വിതച്ചു. ഒട്ടേറെപ്പേർ മരണത്തിന് കീഴടങ്ങി. 2001ൽ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കുന്ന പ്രക്രിയക്ക് അവസാനമായി. ഈ കാലയളവിൽ ജനന വൈകല്യങ്ങളോട് കൂടി കുഞ്ഞുങ്ങൾ പിറക്കുന്ന കാഴ്ച നൊമ്പരമായി അവശേഷിച്ചു.

കാൽനൂറ്റാണ്ടോളം നീണ്ട സഹനത്തിന്റെ നാളുകൾക്കു ശേഷമുള്ള അവരുടെ പടപൊരുതൽ ഈ ദിനം വരെയും നീണ്ടു കിടക്കുന്നു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശ സമരത്തിൽ നടൻ കുഞ്ചാക്കോ ബോബനും ഒപ്പം ചേരുന്നു. പലർക്കും അറിയാത്ത ഒരു വസ്തുത കൂടിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ചാക്കോച്ചൻ ഏറെ നാളുകളായി മാസം തോറും സഹായമെത്തിക്കുന്നുണ്ട്.



കുഞ്ചാക്കോ ബോബൻ വേഷമിട്ട, ഡോ: ബിജു സംവിധാനം ചെയ്ത, 'വലിയചിറകുള്ള പക്ഷികൾ' എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതം വരച്ചുകാട്ടിയ സിനിമയാണ്‌. ഈ സിനിമയുടെ ഭാഗമായപ്പോഴാണ് ശീലാവതി എന്ന യുവതിയെയും വർഷങ്ങളായി ആ മകളെ പരിപാലിച്ചു പോരുന്ന അമ്മ ദേവകിയേയും അദ്ദേഹം പരിചയപ്പെട്ടത്. കാഠിന്യമേറിയ ജനിതകവൈകല്യത്തോടെയായിരുന്നു ശീലാവതിയുടെ ജനനം. ശേഷം ആ അമ്മയ്ക്ക് ഒരു സഹായമെന്നോണം എല്ലാ മാസവും ഒരു തുക പെൻഷൻ ആയി നൽകുകയായിരുന്നു.

ജയരാജ് സംവിധാനം ചെയ്ത് ജയറാം, സബിത ജയരാജ് എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച മലയാള ചിത്രം 'പകർന്നാട്ടം' എൻഡോസൾഫാൻ ദുരിതബാധിതരുടെ പക്കൽ പോയി അവരുടെ ജീവിതം സംബന്ധിച്ച് കോറിയിട്ട മറ്റൊരു മലയാള ചിത്രമാണ്.

Summary: Kunchacko Boban extends a helping hand to the victims of endosulfan tragedy that wreaked havoc over the residents in the northern district of Kerala; Kasargod. He had expressed solidarity to their 'Rights Day' that falls on June 30. Besides, he has been offering financial aid to the mother of an endosulfan victim over the past few years 
Published by: user_57
First published: June 24, 2021, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories