• HOME
  • »
  • NEWS
  • »
  • film
  • »
  • Kunchacko Boban | ചാക്കോച്ചന്റെ ആദ്യ കാമുകിയുടെ പേര് കണ്ടെത്താൻ മെന്റലിസ്റ്റ് അനന്തു; വീഡിയോ പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ

Kunchacko Boban | ചാക്കോച്ചന്റെ ആദ്യ കാമുകിയുടെ പേര് കണ്ടെത്താൻ മെന്റലിസ്റ്റ് അനന്തു; വീഡിയോ പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ

ചാക്കോച്ചന്റെ മനസ്സിലിരുപ്പ് കണ്ടെത്താൻ മെന്റലിസ്റ് അനന്തു. വീഡിയോ

മെന്റലിസ്റ് അനന്തു, കുഞ്ചാക്കോ ബോബൻ

മെന്റലിസ്റ് അനന്തു, കുഞ്ചാക്കോ ബോബൻ

  • Last Updated :
  • Share this:
    ഒരു 50 കോടി ചിത്രം സമ്മാനിച്ച സന്തോഷത്തിലും വിജയത്തിലുമാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban) ഇപ്പോൾ. 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന സിനിമയിലെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചൻ പ്രേക്ഷകരുടെ മനം കവർന്നത്. പതിവ് ശൈലികൾക്കു വിപരീതമായി, തന്റെ അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങൾ തച്ചുടച്ചാണ്‌ ചാക്കോച്ചൻ രാജീവനിലേക്കു പ്രവേശിച്ചത്. തീർത്തും അപരിഷ്കൃതനായ, ഒരുകാലത്ത് മോഷണം ജീവിതമാക്കിയ നാട്ടിന്പുറംകാരന്റെ വേഷമാണ് അദ്ദേഹം ചെയ്തത്.

    ചെയ്യാത്ത കുറ്റത്തിന് കള്ളൻ എന്ന വിളിപ്പേര് ലഭിച്ച ശേഷം, തന്റെ പരിധിയിൽ നിന്നുകൊണ്ട് തന്നെ നാട് ഭരിക്കുന്ന മന്ത്രിയെ അഴി എണ്ണിക്കാൻ പ്രാപ്തനായ രാജീവനാണ് സിനിമയിലെ നായകൻ.

    ഈ സിനിമയുടെ വിജയാഘോഷം കത്തിനിൽക്കുമ്പോൾ തന്നെ അടുത്ത സിനിമയായ 'ഒറ്റ്' റിലീസിന് വേണ്ടി കുഞ്ചാക്കോ ബോബൻ കാത്തിരിക്കുകയാണ്. തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

    ഈ വേളയിൽ പുതിയ പ്രൊമോഷന്റെ തിരക്കുകൾക്കൊപ്പം മെന്റലിസ്റ്റ് അനന്തുവുമായി ചാക്കോച്ചൻ സംഭാഷണത്തിൽ ഏർപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മനുഷ്യ മനസ്സിൽ ഒളിപ്പിച്ചു വച്ച രഹസ്യങ്ങൾ കണ്ടെത്തുന്നവരാണ് മെന്റലിസ്റ്റുമാർ.

    മെന്റലിസ്റ്റിനെ ചാക്കോച്ചനും, ചാക്കോച്ചനെ മെന്റലിസ്റ്റും ഒരുപോലെ വെള്ളം കുടിപ്പിക്കുന്ന ചെറു രംഗങ്ങൾ ചേർത്തുള്ളതാണ് ഈ വീഡിയോ. കൂട്ടത്തിൽ ഒരു ചോദ്യം തീർത്തും രസകരമാണ്.

    ചാക്കോച്ചനും ഭാര്യ പ്രിയയും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ്. എന്നാൽ 'ചാക്കോച്ചന്റെ ആദ്യ കാമുകി ആര്' എന്ന ചോദ്യത്തിന് അനന്തു മറുപടി കണ്ടെത്തേണ്ടതുണ്ട്. രസകരമായ വീഡിയോ ചുവടെ കണ്ടുനോക്കൂ.








    View this post on Instagram






    A post shared by Kunchacko Boban (@kunchacks)






    മുൻപും ഒട്ടേറെ പേരുടെ മനസ്സ് വായിച്ച് പറയുന്ന അനന്തുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. പറയാൻ ആവശ്യപ്പെടുന്ന ചില ചെറിയ വിവരങ്ങൾ നൽകിയാൽ മുന്നിലിരിക്കുന്ന ആളിന്റെ മനസ്സിലെ കാര്യം അനന്തു കൃത്യമായി പുറത്തുപറയും എന്നതാണ് പ്രത്യേകത. എന്നാൽ ഇക്കുറി അനന്തുവിനു പണി പാളിയോ എന്നോ തോന്നുന്ന ഒരു നിമിഷവും ഈ വീഡിയോയിലുണ്ട്.

    Summary: Kunchacko Boban had an interesting meeting with mentalist Ananthu, who tests his skills on mind -reading with the actor. Kunchacko Boban himself has posted the video on his Instagram handle where they both engage in a conversation. Ananthu is asked to name the first love interest of the actor amid the interaction
    Published by:user_57
    First published: