നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ബേബി ഓൺ ബോർഡ്' - ഈസ്റ്റർ ദിനത്തിൽ ആനന്ദനിർവൃതിയിൽ ചാക്കോച്ചൻ

  'ബേബി ഓൺ ബോർഡ്' - ഈസ്റ്റർ ദിനത്തിൽ ആനന്ദനിർവൃതിയിൽ ചാക്കോച്ചൻ

  കാറിന്‍റെ പിന്നിൽ 'ബേബി ഓൺ ബോർഡ്' എന്ന അറിയിപ്പ് പതിപ്പിക്കാൻ കഴിഞ്ഞ സന്തോഷമാണ് താരം പങ്കുവെച്ചത്.

  14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നു ചേർന്ന അതിഥിയുടെ വരവ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കുഞ്ചാക്കോ ബോബൻ ആരാധകരെ അറിയിക്കുകയായിരുന്നു

  14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നു ചേർന്ന അതിഥിയുടെ വരവ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കുഞ്ചാക്കോ ബോബൻ ആരാധകരെ അറിയിക്കുകയായിരുന്നു

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: ജീവിതത്തിലേക്ക് 'ജൂനിയർ കുഞ്ചാക്കോ' എത്തിയതിന്‍റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഏപ്രിൽ 17ന് രാത്രിയോടെ ആയിരുന്നു അച്ഛനായ വിവരം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഈസ്റ്റർ ദിനത്തിലും തന്‍റെ അളവില്ലാത്ത സന്തോഷം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു.

   കാറിന്‍റെ പിന്നിൽ 'ബേബി ഓൺ ബോർഡ്' എന്ന അറിയിപ്പ് പതിപ്പിക്കാൻ കഴിഞ്ഞ സന്തോഷമാണ് താരം പങ്കുവെച്ചത്. ചിത്രത്തോടു കൂടിയുള്ള താരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,   'ഇങ്ങനെ സംഭവിച്ചതിൽ ദൈവമേ നിനക്ക് ഞാൻ നന്ദി പറയുന്നു, ഹാപ്പി ഈസ്റ്റർ. ഉയിർത്തെഴുന്നേറ്റ കർത്താവിന്‍റെ സ്നേഹവും അനുഗ്രഹവു എല്ലാവർക്കും ആശംസിക്കുന്നു'

   നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ-പ്രിയ ദമ്പതികൾക്ക് കഴിഞ്ഞയാഴ്ച കുഞ്ഞ് പിറന്നത്. അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബൻ 2005ലാണ് വിവാഹിതനായത്.
   First published: