• HOME
 • »
 • NEWS
 • »
 • film
 • »
 • Kunchacko Boban | കുഞ്ചാക്കോ ബോബന്‍ ചിത്രം "ന്നാ താൻ കേസ് കൊട് " ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

Kunchacko Boban | കുഞ്ചാക്കോ ബോബന്‍ ചിത്രം "ന്നാ താൻ കേസ് കൊട് " ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

ചിത്രം ജൂലൈ ആദ്യവാരം തീയറ്ററുകളിൽ റിലീസ് ചെയ്യും

 • Last Updated :
 • Share this:
  ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമായ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. കുഞ്ചാക്കോ ബോബൻ ( Kunchacko Boban)  നായകനാവുന്ന ഈ ചിത്രത്തിലെ നായിക സൂപ്പർ ഡീലക്സ് ഫെയിം ഗായത്രി ശങ്കറാണ് , സിനിമയുടെ ചിത്രീകരണം കാസർഗോഡ് പൂർത്തിയായി .സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ  ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ  ബോബന്‍ അവതരിപ്പിക്കുന്നത്. ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകരും നിർമ്മാണ കമ്പനിയും നടത്തിയത്.
  കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിയ്ക്കുന്ന ഈ സിനിമയ്ക്കായ് വൻ ഒരുക്കങ്ങൾ നടത്തിയിരുന്നു . നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തെരെഞ്ഞെടുക്കുകയും ചെയ്തു.

  Also Read- ഇതാണ് കൊഴുമ്മൽ രാജീവൻ; 'ന്നാ താൻ കേസ് കൊട്' വേറിട്ട ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ

  ശേഷം സിനിമയുടെ ഒരു ചെറു രൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പായി ഷൂട്ട് ചെയ്തു . ഫിനിഷിംഗ് സ്കൂളുകൾക്ക് സമാനമായ പ്രക്രിയയിലൂടെ കടന്നുവന്നവർ ഈ സിനിമയിൽ അവസരങ്ങൾ നേടുകയും ചെയ്തു.

  ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ്( ഷേർണി ഫെയിം ) ചിത്രത്തിന്റെ ഛായാഗ്രഹണം .മനോജ് കണ്ണോത്ത് എഡിറ്ററും ജോതിഷ് ശങ്കർ ആർട്ട് ഡയറക്ടറുമാണ്.
  ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നത് ,ചിത്രം ജൂലൈ ആദ്യവാരം തീയറ്ററുകളിൽ റിലീസ് ചെയ്യും

  ഗാനരചന-വൈശാഖ് സുഗുണൻ,  ക്രിയേറ്റീവ് പ്രൊഡ്യൂസർ- അരുൺ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബെന്നി കട്ടപ്പന, പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ, സ്റ്റിൽസ്- സാലു പേയാട്, പരസ്യകല- ഓൾഡ് മോങ്ക്സ്, സൗണ്ട്- വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ- ജോബീസ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.പിആര്‍ഒ-  ആതിരാ ദില്‍ജിത്ത്,

   വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ കഥ പറയുന്ന 'ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്' ടൈറ്റിൽ പ്രകാശനം ചെയ്തു


  മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ (Sister Rani Maria) ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി. ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ദി ഫെയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ്' (The face of the faceless) - മുഖമില്ലാത്തവരുടെ മുഖം- എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശന കർമ്മം എറണാകുളം IMA ഹാളിൽ വെച്ച് നിർവ്വഹിച്ചു.

  കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ഹൈബി ഈഡൻ എം.പി., റോജി എ. ജോൺ എംഎൽഎ, യൂജിൻ, ഫാദർ സ്റ്റാൻലി, ജീത്ത് മത്താറു, രവി കൊട്ടാരക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണി മരിയയായി അഭിനയിക്കുന്നു.

  ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

  ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനി നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം എന്നിവ ജയപാല്‍ അനന്തൻ എഴുതുന്നു.

  കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികൾക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ഷാഫി ചെമ്മാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനർ-നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, സ്റ്റില്‍സ്- ഗിരി ശങ്കര്‍, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, പബ്ലിസിറ്റി ഡിസൈൻ- ജയറാം, പി.ആർ.ഒ. - എ.എസ്. ദിനേശ്.
  Published by:Arun krishna
  First published: