HOME /NEWS /Film / 'റോട്ടിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ലേ മന്ത്രീന്റെ പണി'; 'ന്നാ താൻ കേസ് കൊട്' ട്രെയിലർ‌

'റോട്ടിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ലേ മന്ത്രീന്റെ പണി'; 'ന്നാ താൻ കേസ് കൊട്' ട്രെയിലർ‌

കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രത്തെ ചിത്രത്തില്‍ കാണാൻ കഴിയുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്

കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രത്തെ ചിത്രത്തില്‍ കാണാൻ കഴിയുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്

കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രത്തെ ചിത്രത്തില്‍ കാണാൻ കഴിയുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്

  • Share this:

    ഒരൊറ്റ ഡാൻസ് കൊണ്ട് വൈറലായി കുഞ്ചാക്കോ ബബോൻ ചിത്രം 'ന്നാ താൻ കേസ് കൊട്' ട്രെയിലർ പുറത്ത്. പ്രാദേശിക ഭാഷയെ വളരെ ഭംഗിയായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതായി ട്രെയിലറിലൂടെ വ്യക്തമാണ്. രസകരമായ കോടതി രംഗങ്ങള്‍ ചേർത്തിണക്കിയതാണ് ട്രെയിലർ. ചാക്കോച്ചന്റെ ഗംഭീരപ്രകടനമാകും സിനിമയെന്നും വിഡിയോ വ്യക്തമാക്കുന്നു.

    എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിൻ്റെ മറ്റൊരു സഹ നിർമ്മാതാവ്.

    ' isDesktop="true" id="548818" youtubeid="GCd3MMLC-KE" category="film">

    കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

    First published:

    Tags: Kunchacko Boban, Nna Thaan Case Kodu